---
title: "വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് ടൗൺ യൂണിറ്റിൻ്റെ നേതൃത്വത്തിൽ താലൂക്ക് ഓഫിസ് കോംപൗണ്ട് ശുചീകരിച്ചു"
english_title: "Thsliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117972/thsliparamba"
published_at: "2023-05-29T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474947dcae30_Screenshot_2023-05-29-17-26-09-84_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് ടൗൺ യൂണിറ്റിൻ്റെ നേതൃത്വത്തിൽ താലൂക്ക് ഓഫിസ് കോംപൗണ്ട് ശുചീകരിച്ചു

> **Lead Summary:** വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് ടൗൺ യൂണിറ്റിൻ്റെ നേതൃത്വത്തിൽ താലൂക്ക് ഓഫിസ് കോംപൗണ്ട് ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് താലൂക്ക് ഓഫിസ് കോംപൗണ്ടിലെ പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിന് സമീപം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്നു. പുറമേ നിന്നും ജൈവ അജൈവ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാണ്.

## Article Content

വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് ടൗൺ യൂണിറ്റിൻ്റെ നേതൃത്വത്തിൽ താലൂക്ക് ഓഫിസ് കോംപൗണ്ട് ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് താലൂക്ക് ഓഫിസ് കോംപൗണ്ടിലെ പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിന് സമീപം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്നു. പുറമേ നിന്നും ജൈവ അജൈവ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാണ്.

മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായാണ് വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് ടൗൺ യൂനിറ്റിൻ്റെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചത്. തഹസിൽദാർ പി.സജീവൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ശുചീകരണവുമായി സഹകരിച്ചു. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വലിയ തോതിൽ മാലിന്യ നിക്ഷേപം ഉള്ളതിനാൽ തുടർ പ്രവർത്തനം നടത്തിയാൽ മാത്രമേ പൂർണ്ണമായി മാലിന്യങ്ങൾ നീക്കാൻ സാധിക്കുകയുള്ളു. നേതാക്കളായ പ്രഭാകർ, അബ്ദു, മധു, നാരായണൻ, കെ.അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഇരുപത്തി അഞ്ചോളം പ്രവർത്തകർ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117972/thsliparamba)