---
title: "തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു"
english_title: "Thaliparam Kanjirangad auto rickshaw collided with a car"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117977/thaliparam-kanjirangad-auto-rickshaw-collided-with-a-car"
published_at: "2023-05-29T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64749843b4053_Screenshot_2023-05-29-17-45-07-20_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു

> **Lead Summary:** തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ആലക്കോട് സ്വദേശികൾക്കാണ് പരുക്കേറ്റത്. തളിപ്പറമ്പ് ആലക്കോട് സംസ്ഥാന പാതയിൽ കഞ്ഞിരങ്ങാട് വച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷാ യാത്രക്കാരായ ആലക്കോട് സ്വദേശി കൈനിക്കൽ മഠം ശ്രീകുമാർ, ഭാര്യ ഗിരിജ, പേരമകൻ ശബരിനാഥ്, ഡ്രൈവർ കെ.വി ബിനോയ് എന്നിവർക്കാണ് പരുക്കേറ്റത്.

## Article Content

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ആലക്കോട് സ്വദേശികൾക്കാണ് പരുക്കേറ്റത്. തളിപ്പറമ്പ് ആലക്കോട് സംസ്ഥാന പാതയിൽ കഞ്ഞിരങ്ങാട് വച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷാ യാത്രക്കാരായ ആലക്കോട് സ്വദേശി കൈനിക്കൽ മഠം ശ്രീകുമാർ, ഭാര്യ ഗിരിജ, പേരമകൻ ശബരിനാഥ്, ഡ്രൈവർ കെ.വി ബിനോയ് എന്നിവർക്കാണ് പരുക്കേറ്റത്.

ഓട്ടോയിലുണ്ടായിരുന്ന ആറ് മാസം പ്രായമുള്ള ശൗരി കൃഷ്ണ പരുക്കേൽക്കാതെ രക്ഷപെട്ടു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീകുമാറിൻ്റെ മകളെ കാണാൻ ഓട്ടോറിക്ഷയിൽ കണ്ണൂരിലേക്ക് പോകുമ്പോൾ എതിരെ വരികയായിരുന്ന കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാരും ഇതുവഴി വാഹനത്തിൽ പോകുന്നവരുമാണ് ആശുപത്രിയിൽ എത്തിച്ചത്. തളിപ്പറമ്പ് പൊലിസ് വിവരമറിഞ്ഞ് അപകട സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117977/thaliparam-kanjirangad-auto-rickshaw-collided-with-a-car)