---
title: "ഭക്ഷണം കഴിച്ചവര്‍ക്ക്ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് റസ്റ്റോറന്റ് താല്‍ക്കാലികമായി അടച്ചു പൂട്ടി. "
english_title: "The restaurant was temporarily closed after diners got food poisoning."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117995/the-restaurant-was-temporarily-closed-after-diners-got-food-poisoning"
published_at: "2023-05-29T20:24:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474bcea022e3_sdsdsds.jpg"
keywords: []
---

# ഭക്ഷണം കഴിച്ചവര്‍ക്ക്ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് റസ്റ്റോറന്റ് താല്‍ക്കാലികമായി അടച്ചു പൂട്ടി. 

> **Lead Summary:** **കല്‍പ്പറ്റ:** കല്‍പ്പറ്റയിലെ മുസ്വല്ല റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക്ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് റസ്റ്റോറന്റ് താല്‍ക്കാലികമായി അടച്ചു പൂട്ടി. കല്‍പ്പറ്റ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ കെ.വി വിന്‍സന്റ്, പിഎച്ച്‌ഐ മാരായ ഷമീര്‍, ജോബിച്ചന്‍, മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ റസ്റ്റോറന്റില്‍ നടത്തിയ പരിശോധനയില്‍ പഴകിയ കോഴിയിറച്ചിയും, മസാലകളും പിടിച്ചെടുത്തിരുന്നു. കൂടാതെ ഹോട്ടലിലെ ഫ്രീസറുകളും, അടുക്കളയും, പരിസരവും മറ്റും വൃത്തിഹീനമായ സാഹചര്യത്തിലാണുണ്ടായതെന്നും, ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതായും, ഫലം വരുന്നത് വരെ ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു

## Article Content

**കല്‍പ്പറ്റ:** കല്‍പ്പറ്റയിലെ മുസ്വല്ല റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക്ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് റസ്റ്റോറന്റ് താല്‍ക്കാലികമായി അടച്ചു പൂട്ടി. കല്‍പ്പറ്റ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ കെ.വി വിന്‍സന്റ്, പിഎച്ച്‌ഐ മാരായ ഷമീര്‍, ജോബിച്ചന്‍, മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ റസ്റ്റോറന്റില്‍ നടത്തിയ പരിശോധനയില്‍ പഴകിയ കോഴിയിറച്ചിയും, മസാലകളും പിടിച്ചെടുത്തിരുന്നു. കൂടാതെ ഹോട്ടലിലെ ഫ്രീസറുകളും, അടുക്കളയും, പരിസരവും മറ്റും വൃത്തിഹീനമായ സാഹചര്യത്തിലാണുണ്ടായതെന്നും, ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതായും, ഫലം വരുന്നത് വരെ ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു

പനമരത്തെ ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 22 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് റിപ്പോര്‍ട്ട്. അല്‍ഫാമും കുഴിമന്തിയും കഴിച്ചവര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും തലവേദനയും അനുഭവപ്പെട്ടത്.  ആരുടെയും നില ഗുരു അതീവഗുരുതരം അല്ലെങ്കിലും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശാരീരിക അവശതകള്‍ ഉണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117995/the-restaurant-was-temporarily-closed-after-diners-got-food-poisoning)