---
title: "തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി അഞ്ച് ശതമാനത്തിൽനിന്ന് 12 ശതമാനമായി വർധിപ്പിച്ചു. "
english_title: "The goods and services tax has been increased"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11800/the-goods-and-services-tax-has-been-increased"
published_at: "2021-11-20T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198ac972107b_PicsArt_11-20-01.37.08.jpg"
keywords: []
---

# തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി അഞ്ച് ശതമാനത്തിൽനിന്ന് 12 ശതമാനമായി വർധിപ്പിച്ചു. 

> **Lead Summary:** തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി(ജിഎസ്ടി)അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമായി വർധിപ്പിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്(സിബിഐസി)ആണ് ഇക്കാര്യം അറിയിച്ചത്.

## Article Content

തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി(ജിഎസ്ടി)അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമായി വർധിപ്പിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്(സിബിഐസി)ആണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ വസ്ത്രങ്ങൾക്ക് ജനുവരി മുതൽ വിലകൂടും. നിലവിൽ 1000 രൂപവരെയുള്ള തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനമായിരുന്നു നികുതി ചുമത്തിയിരുന്നത്. വിലവ്യത്യാസമില്ലാതെ ചെരുപ്പുകളുടെ ജിഎസ്ടിയും അഞ്ചിൽ നിന്ന് 12 ശതമാനമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11800/the-goods-and-services-tax-has-been-increased)