---
title: "അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന സംഘം പിടിയിൽ. "
english_title: "The gang that trapped a 65-year-old man in a honey trap and robbed him of money was arrested. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118013/the-gang-that-trapped-a-65-year-old-man-in-a-honey-trap-and-robbed-him-of-money-was-arrested"
published_at: "2023-05-29T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474d5f979e5f_dffgdfd.jpg"
keywords: []
---

# അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന സംഘം പിടിയിൽ. 

> **Lead Summary:** അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന സംഘം പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. ഹണിട്രാപ്പുമായി ബന്ധപ്പെട്ട് ഷബാന, ഷബീറലി, ജംഷാദ് എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന സംഘം പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. ഹണിട്രാപ്പുമായി ബന്ധപ്പെട്ട് ഷബാന, ഷബീറലി, ജംഷാദ് എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

അലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്കനാണ് 2 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്. സംഘത്തിൽ ഉൾപ്പെട്ട മറ്റു രണ്ട് പേർ കൂടി ഇനിയും പിടിയിലാകാനുണ്ടെന്ന് പെരിന്തൽമണ്ണ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118013/the-gang-that-trapped-a-65-year-old-man-in-a-honey-trap-and-robbed-him-of-money-was-arrested)