---
title: "നാടിനെ കണ്ണീരിൽ ആഴ്ത്തി യുവ വൈദികന്റെ അകാല വിയോഗം "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118015/iritty"
published_at: "2023-05-29T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474d80fcf96f_Picsart_23-05-29_22-20-36-322.jpg"
keywords: []
---

# നാടിനെ കണ്ണീരിൽ ആഴ്ത്തി യുവ വൈദികന്റെ അകാല വിയോഗം 

> **Lead Summary:**  **ഇരിട്ടി**: ഇന്നലെ പുലർച്ചെ ദേശീയപാതയിൽ വടകരയ്ക്ക് അടുത്തു വെച്ച് നടന്ന വാഹനാപകടത്തിൽ തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്പാക്കൽ ആണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം. ഫാ. മനോജ് ഒറ്റപ്ലാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കൽ ലോറിയിൽ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഫാ. ജോർജ് കരോട്ട്,ഫാ.പോൾ മുണ്ടോളിക്കൽ, ഫാ.ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

 **ഇരിട്ടി**: ഇന്നലെ പുലർച്ചെ ദേശീയപാതയിൽ വടകരയ്ക്ക് അടുത്തു വെച്ച് നടന്ന വാഹനാപകടത്തിൽ തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്പാക്കൽ ആണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം. ഫാ. മനോജ് ഒറ്റപ്ലാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കൽ ലോറിയിൽ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഫാ. ജോർജ് കരോട്ട്,ഫാ.പോൾ മുണ്ടോളിക്കൽ, ഫാ.ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടൂർ ഇടവകയിലെ ഒറ്റപ്ലാക്കൽ അപ്പച്ചൻ കുട്ടിയമ്മ ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകനാണ് മനോജ്‌ അച്ചൻ. സഹോദരങ്ങളായ മഞ്ജുഷ, ഫാ.ജോജേഷ്, ജിജേഷ്. സഹോദരി ഭർത്താവ് ഷൈജു, സഹോദര ഭാര്യ ലിജി. 2000 ത്തിൽ ആരംഭിച്ച സെമിനാരി ജീവിതം 2011 ലാണ് വൈദികനായി പട്ടം സ്വീകരിച്ചത്. പാണത്തൂർ ഇടവകയിൽ അസിസ്റ്റന്റ് വികാരി ആയിട്ടാണ് തുടക്കം. ചിത്രരചനയിലും പാട്ടിലും എഴുത്തിലും ഓരേ പോലെ ശോഭിച്ചിരുന്ന മനോജ്‌ അച്ചന്റെ അപ്രതീക്ഷിത വേർപാടിൽ ഇനിയും വിശ്വസിക്കാൻ കഴിയാതെ കുടുംബവും നാട്ടുകാരും. 29ന് രാത്രി 10 മണിയോടെ എടൂരിലുള്ള ഭവനത്തിൽ എത്തിക്കുന്ന അച്ഛന്റെ ഭൗതികശരീരം ഇവിടെ പൊതുദർശനത്തിന് വയ്ക്കും. 30 ന് രാവിലെ 10 മണിക്ക് അച്ഛന്റെ സ്വന്തം ഇടവകയായ എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലും പൊതുദർശനത്തിന് വച്ച ശേഷം 3 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118015/iritty)