---
title: "അനിയന് പിന്നാലെ ഏട്ടനും സംവിധാന രംഗത്തേക്ക്"
english_title: "Actor Indrajith sukumaran director "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11805/actor-indrajith-sukumaran-director"
published_at: "2021-11-20T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198b161a57d5_images (8).jpeg"
keywords: []
---

# അനിയന് പിന്നാലെ ഏട്ടനും സംവിധാന രംഗത്തേക്ക്

> **Lead Summary:** നടന്‍ എന്നതിനൊപ്പം സംവിധായകന്‍ എന്ന നിലയിലും മികച്ച വിജയം കരസ്ഥമാക്കിയ സഹോദരന്‍ പൃഥ്വിരാജ് സുകുമാരന് പിന്നാലെ നടന്‍ ഇന്ദ്രജിത്ത് സുകുമാരനും സംവിധാനത്തിലേക്ക് തിരിയുന്നു.

## Article Content

നടന്‍ എന്നതിനൊപ്പം സംവിധായകന്‍ എന്ന നിലയിലും മികച്ച വിജയം കരസ്ഥമാക്കിയ സഹോദരന്‍ പൃഥ്വിരാജ് സുകുമാരന് പിന്നാലെ നടന്‍ ഇന്ദ്രജിത്ത് സുകുമാരനും സംവിധാനത്തിലേക്ക് തിരിയുന്നു.

കുറുപ്പ്, ആഹാ എന്നീ ചിത്രങ്ങളാണ് ഇന്ദ്രജിത്ത് അഭിനയിച്ച്‌ ഇപ്പോള്‍ തിയറ്ററുകളിലുള്ളത്. ഇരു ചിത്രങ്ങളിലെയും താരത്തിന്‍റെ പ്രകടനം കൈയടി നേടുന്നുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ ഒരു മമ്മൂട്ടി ചിത്രത്തിനായാണ് ഇന്ദ്രജിത്ത് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11805/actor-indrajith-sukumaran-director)