---
title: "കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാരിന്റെ തെറ്റായ കാർഷിക നയം; കർഷക കോൺഗ്രസ്"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118074/kalpetta"
published_at: "2023-05-30T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647582fcbd6a1_Screenshot_20230530-102954_FMWhatsApp.jpg"
keywords: []
---

# കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാരിന്റെ തെറ്റായ കാർഷിക നയം; കർഷക കോൺഗ്രസ്

> **Lead Summary:** **കൽപ്പറ്റ**: ജില്ലയിലെ തുടർച്ചയായകർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാരിന്റെ തെറ്റായ കാർഷിക നയമാണെന്നും, വയനാട്ടിൽ ഉടൻ കർഷകർക്ക് ആശ്വാസകരമായ പാക്കേജ് അനുവദിക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റി.

## Article Content

**കൽപ്പറ്റ**: ജില്ലയിലെ തുടർച്ചയായകർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാരിന്റെ തെറ്റായ കാർഷിക നയമാണെന്നും, വയനാട്ടിൽ ഉടൻ കർഷകർക്ക് ആശ്വാസകരമായ പാക്കേജ് അനുവദിക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റി.

കടബാധ്യത മൂലം കർഷകരുടെ ചാവുഭൂമിയായി വയനാട് മാറിയിട്ടും കർഷകരോട് മുഖം തിരിഞ്ഞ് നിൽക്കുന്ന സർക്കാരിന്റെ സമീപനത്തിന് മാറ്റമില്ല.ഈ നയം സർക്കാർ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് കർഷക കോൺഗ്രസ് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118074/kalpetta)