---
title: "തമിഴ്‌നാടിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും; ജനവാസമേഖലയിൽ എത്തിയാൽ മയക്കുവെടി"
english_title: "Arikomban"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118077/arikomban"
published_at: "2023-05-30T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64758975aa1ff_Screenshot_2023-05-30-10-56-54-01_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തമിഴ്‌നാടിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും; ജനവാസമേഖലയിൽ എത്തിയാൽ മയക്കുവെടി

> **Lead Summary:** തമിഴ്‌നാട് വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും. നിലവിൽ ഷണ്മുഖ നദി ഡാമിന്റെ ജലസംഭരണിക്ക് സമീപം വനത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളത്. സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കുവെടി വെക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.

## Article Content

തമിഴ്‌നാട് വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും. നിലവിൽ ഷണ്മുഖ നദി ഡാമിന്റെ ജലസംഭരണിക്ക് സമീപം വനത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളത്. സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കുവെടി വെക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം കാട്ടിൽ നിന്ന് പുറത്തിറങ്ങാതെ വനാതിർത്തിയിലൂടെയായിരുന്നു അരിക്കൊമ്പന്റെ സഞ്ചാരം. ദൗത്യസംഘം ഏത് നിമിഷവും മയക്കുവെടി വെക്കാൻ സജ്ജമാണ്. എന്നാൽ മേഘമലയിലേക്ക് ആനയെ കയറ്റി വിടാനുള്ള ശ്രമവും നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118077/arikomban)