---
title: "ജമ്മു – ശ്രീനഗര്‍ ദേശീയ പാതയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118092/accident"
published_at: "2023-05-30T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647590b94e6c7_IMG-20230530-WA0008.jpg"
keywords: []
---

# ജമ്മു – ശ്രീനഗര്‍ ദേശീയ പാതയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം

> **Lead Summary:** **ശ്രീനഗര്‍**: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസാണ് മറിഞ്ഞത്. അമൃത്സറില്‍ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**ശ്രീനഗര്‍**: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസാണ് മറിഞ്ഞത്. അമൃത്സറില്‍ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ജമ്മു – ശ്രീനഗര്‍ ദേശീയ പാതയില്‍ ജജ്ജാര്‍ കോട്ലിയിലാണ് അപകടമുണ്ടായത്. കത്രയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് സംഭവം. പരിക്കേറ്റവരെ ജമ്മു മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നാലു പേരുടെ നില അതീവ ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118092/accident)