---
title: "മോസ്കോയിലെ ഡ്രോൺ ആക്രമണം - കെട്ടിടത്തിൽ കുടുങ്ങിയവരിൽ മലയാളികളുമെന്ന് സൂചന "
english_title: "Mosco dron attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118109/mosco-dron-attack"
published_at: "2023-05-30T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64759ad02b15e_images_(18).jpeg"
keywords: []
---

# മോസ്കോയിലെ ഡ്രോൺ ആക്രമണം - കെട്ടിടത്തിൽ കുടുങ്ങിയവരിൽ മലയാളികളുമെന്ന് സൂചന 

> **Lead Summary:** **മോസ്കോ**: റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം. സംഭവത്തില്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് ചെറിയ തോതിലുള്ള കേടുപാടുകള്‍ പറ്റിയെന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ഗുരുതരമായ കേടുപാടുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ അടിയന്തര സേവനങ്ങളും സംഭവസ്ഥലത്തുണ്ടെന്നും സെർജി സോബിയാനിൻ പറഞ്ഞു.

## Article Content

**മോസ്കോ**: റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം. സംഭവത്തില്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് ചെറിയ തോതിലുള്ള കേടുപാടുകള്‍ പറ്റിയെന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ഗുരുതരമായ കേടുപാടുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ അടിയന്തര സേവനങ്ങളും സംഭവസ്ഥലത്തുണ്ടെന്നും സെർജി സോബിയാനിൻ പറഞ്ഞു.

 കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. ആക്രമണത്തിന് ഇടയായ ചില കെട്ടിടങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മോസ്കോയിലെ പ്രൊഫസോയുസ്നയ സ്ട്രീറ്റിലെ ഒരു കെട്ടിടത്തിലെ ചില താമസക്കാരെ ഒഴിപ്പിക്കുന്നതായി റഷ്യയുടെ സ്റ്റേറ്റ് ഔദ്യോഗിക വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മോസ്കോയിലേക്ക് വന്ന നിരവധി ഡ്രോണുകള്‍ വെടിവെച്ചിട്ടതായി മോസ്കോ മേഖലയുടെ ഗവർണർ ആന്ദ്രേ വോറോബിയോവും പറഞ്ഞു.

അതേസമയം, റഷ്യ ഉക്രെയ്‌നിനെതിരായ വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി കീവിൽ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തിയ റഷ്യ, തുടർന്ന് തിങ്കളാഴ്ച പകലും ആക്രമണം തുടർന്നു. എന്നാല്‍ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളാൽ തടഞ്ഞുവെന്നാണ് ഉക്രേനിയൻ സർക്കാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118109/mosco-dron-attack)