---
title: "വയനാട് കൽപ്പറ്റയിൽ ഇന്നും ഭക്ഷ്യവിഷബാധ"
english_title: "Food poisoning in Kalpetta, Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118124/food-poisoning-in-kalpetta-wayanad"
published_at: "2023-05-30T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475a92d524f0_IMG-20230530-WA0056.jpg"
keywords: []
---

# വയനാട് കൽപ്പറ്റയിൽ ഇന്നും ഭക്ഷ്യവിഷബാധ

> **Lead Summary:** **തിരുവനന്തപുരം**: കോവളം സ്വദേരി കളായ 13 പേരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധ സംബന്ധിച്ച 1 പരാതിയുയർന്ന സാഹചര്യത്തിൽ കൈനാട്ടിയിലെ ആശിർവാദ് ഉഡുപ്പി റസ്റ്റോറൻ്റ് താൽക്കാലികമായി അടക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.

## Article Content

**തിരുവനന്തപുരം**: കോവളം സ്വദേരി കളായ 13 പേരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധ സംബന്ധിച്ച 1 പരാതിയുയർന്ന സാഹചര്യത്തിൽ കൈനാട്ടിയിലെ ആശിർവാദ് ഉഡുപ്പി റസ്റ്റോറൻ്റ് താൽക്കാലികമായി അടക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.

ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റേതാണ് നടപടി. ആരോഗ്യ വകുപ്പിലെയും ഭക്ഷ്യ സുരക്ഷാ വകുപ്പിലെയും മുട്ടിൽ പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് നിർദ്ദേശം. ഭക്ഷ്യ വിഷബാധയുണ്ടായ കൈനാട്ടി ആശീർവാദ് ഉഡുപ്പി റസ്റ്റോറൻ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി.

ഫുഡ് സേഫ്റ്റി ഓഫീസർ എം.കെ. രേഷ്മ മുട്ടിൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സഹല തസ്നീം, വാഴവറ്റ പ്രാഥമികാരോഗ്യം കേന്ദ്രം ഹെൽത്ത് ഇൻസപെക്ടർ ബേസിൽ വർഗീസ്, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118124/food-poisoning-in-kalpetta-wayanad)