---
title: "കാവല്‍ കേരളത്തില്‍ മാത്രം 220 തിയേറ്ററുകളില്‍"
english_title: "Kaval Malayalam movie"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11815/kaval-malayalam-movie"
published_at: "2021-11-20T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198c1029467c_n334240148163740068572202487e20ea5adc785cd259063962243cb8ee1bca4272e7899b520d1409c0cc89.jpg"
keywords: []
---

# കാവല്‍ കേരളത്തില്‍ മാത്രം 220 തിയേറ്ററുകളില്‍

> **Lead Summary:** സുരേഷ് ഗോപി നായകനാവുന്ന കാവല്‍ കേരളത്തില്‍ മാത്രം റിലീസിനെത്തുന്നത് 220 തിയേറ്ററുകളില്‍. നിഥിന്‍ രഞ്ജി പണിക്കര്‍ ചിത്രം നവംബര്‍ 25 നാണ് തിയേറ്ററുകളിലെത്തുക.

## Article Content

സുരേഷ് ഗോപി നായകനാവുന്ന കാവല്‍ കേരളത്തില്‍ മാത്രം റിലീസിനെത്തുന്നത് 220 തിയേറ്ററുകളില്‍. നിഥിന്‍ രഞ്ജി പണിക്കര്‍ ചിത്രം നവംബര്‍ 25 നാണ് തിയേറ്ററുകളിലെത്തുക.

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി കാവലിനുണ്ട്.

തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കറിന്റെ മകന്‍ നിഥിന്റെ രണ്ടാമത്തെ ചിത്രമാണ് കാവല്‍. മമ്മൂട്ടി നായകനായ കസബയായിരുന്നു ആദ്യ ചിത്രം. ചിത്രത്തില്‍ സുരേഷ്‌ഗോപിക്കൊപ്പം രഞ്ജി പണിക്കരും പ്രധാന വേഷത്തിലുണ്ട്. ചെറുപ്പകാലവും, പ്രായമായതുമായ രണ്ട് ഷെയ്ഡുളള കഥാപാത്രങ്ങളെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വഹിക്കുന്നു. സുരേഷ് ഗോപിയുടെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗം ലേലം2 നിഥിന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11815/kaval-malayalam-movie)