---
title: "നരേന്ദ്രമോഡി നയിക്കുന്ന ബി ജെ പി ഗവൺമെന്റിന്റെ ഒമ്പതാം വാർഷിക ആഘോഷം: കണ്ണൂർ ജില്ലാ തല ഉദ്ഘാടനം നടന്നു "
english_title: "B J P"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118163/b-j-p"
published_at: "2023-05-30T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475cfe8ee6ea_Screenshot_2023-05-30-15-57-53-40_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നരേന്ദ്രമോഡി നയിക്കുന്ന ബി ജെ പി ഗവൺമെന്റിന്റെ ഒമ്പതാം വാർഷിക ആഘോഷം: കണ്ണൂർ ജില്ലാ തല ഉദ്ഘാടനം നടന്നു 

> **Lead Summary:** നരേന്ദ്രമോഡി നയിക്കുന്ന ബി ജെ പി ഗവൺമെന്റിന്റെ ഒമ്പതാം വാർഷിക ആഘോഷം കണ്ണൂർ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് അധ്യക്ഷത വഹിച്ചു.

## Article Content

നരേന്ദ്രമോഡി നയിക്കുന്ന ബി ജെ പി ഗവൺമെന്റിന്റെ ഒമ്പതാം വാർഷിക ആഘോഷം കണ്ണൂർ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് അധ്യക്ഷത വഹിച്ചു.

മോദി സർക്കാരിന്റെ ഭരണത്തിനു കീഴിൽ ഭാരതം വിശ്വ ഗുരുവായി മാറുന്നുവെന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി.കെ കൃഷ്ണദാസ്. ലോക രാഷ്ട്രങ്ങൾ ഭാരതെത്ത തേടിയെത്തുന്നു.ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ 100 ശതമാനം പാലിച്ച ആദ്യത്തെ സർക്കാരാണ് മോദി സർക്കാരെന്നും പി.കെ കൃഷ്ണദാസ് കൂട്ടി ചേർത്തു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118163/b-j-p)