---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118167/kannur"
published_at: "2023-05-30T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475d39a65141_Screenshot_2023-05-30-16-09-21-19_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട

> **Lead Summary:**  3 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി എസ്.കെ മത്ലബാണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തുടർച്ചയായ രണ്ടാം ദിവസമാണ് കഞ്ചാവ് പിടികൂടുന്നത്. റെയിൽ മാർഗ്ഗം കേരളത്തിൽ എത്തുന്ന ലഹരിയുടെ അളവ് വർദ്ധിക്കുന്നുവെന്നതാണ് വസ്തുതകളിൽ നിന്ന് വ്യക്തമാകുന്നത്.

## Article Content

 3 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി എസ്.കെ മത്ലബാണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തുടർച്ചയായ രണ്ടാം ദിവസമാണ് കഞ്ചാവ് പിടികൂടുന്നത്. റെയിൽ മാർഗ്ഗം കേരളത്തിൽ എത്തുന്ന ലഹരിയുടെ അളവ് വർദ്ധിക്കുന്നുവെന്നതാണ് വസ്തുതകളിൽ നിന്ന് വ്യക്തമാകുന്നത്.

ഇന്നും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ടയുണ്ടായി. ബംഗാളിൽ നിന്ന് കോഴിക്കോടേക്ക് കഞ്ചാവ് കടത്തുന്നതിനിടെ ട്രെയിൻ മാറി കയറാൻ കണ്ണൂരിൽ ഇറങ്ങിയപ്പോളാണ് RPF എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ മത്ലബ് പിടിയിലാകുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ മൂന്ന് തവണയായി 20 കിലോ കഞ്ചാവാണ് പിടികൂടിയത്. ടി.വിനോദ്, വി.വി. സഞ്ചയ് കുമാർ, എം.കെ സജീവൻ, കെ സജേഷ്, റിഷാദ് തുടങ്ങിയവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118167/kannur)