---
title: "കപട പരിസ്ഥിതിവാദികളാണ് കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് കാരണം: കെ.കൃഷ്ണൻകുട്ടി"
english_title: "K krishnankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118195/k-krishnankutty"
published_at: "2023-05-30T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475e83083da2_Screenshot_2023-05-30-17-27-45-40_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കപട പരിസ്ഥിതിവാദികളാണ് കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് കാരണം: കെ.കൃഷ്ണൻകുട്ടി

> **Lead Summary:** **പാനൂർ** :കപട പരിസ്ഥിതിവാദികളാണ് കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് കാരണക്കാരെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി .കുറ്റപ്പെടുത്തി. കല്ലിക്ക ണ്ടി എൻ.എ.എം. കോളേജിൽ മനേജ്മെൻറ് നിർമ്മിച്ച സോളാർ പ്ലാൻ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി സംസ്ഥാനത്ത് വൈദ്യതി ഉദ്പാദനത്തിന് ഏറെ സാധ്യതകൾ ഉണ്ടായിട്ടും ഉപയോഗിക്കപ്പെടാതെയുള്ള അവസ്ഥ മാറാൻ പൊതുജന സമ്മർദം ഉയർന്നുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

## Article Content

**പാനൂർ** :കപട പരിസ്ഥിതിവാദികളാണ് കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് കാരണക്കാരെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി .കുറ്റപ്പെടുത്തി. കല്ലിക്ക ണ്ടി എൻ.എ.എം. കോളേജിൽ മനേജ്മെൻറ് നിർമ്മിച്ച സോളാർ പ്ലാൻ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി സംസ്ഥാനത്ത് വൈദ്യതി ഉദ്പാദനത്തിന് ഏറെ സാധ്യതകൾ ഉണ്ടായിട്ടും ഉപയോഗിക്കപ്പെടാതെയുള്ള അവസ്ഥ മാറാൻ പൊതുജന സമ്മർദം ഉയർന്നുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പരിസ്ഥിതിയുടെ പേരിൽ നടപ്പാക്കാൻ കഴിയുന്ന പദ്ധതികളിൽ പലതും ഇല്ലാതാവുകയാണ്.കപട പരിസ്ഥിതിവാദികളുടെ സമരമാണ് ഇതിന് കാരണം. വൈദ്യുതിയുടെ ആവശ്യകതയിൽ 25 ശതമാനം മാത്രമാണ് നാം ഉദ്പാദിപ്പിക്കുന്നത്. ബാക്കി മുഴുവൻ പുറത്തു നിന്നു വാങ്ങുകയാണ്. നമുക്ക് ലഭിക്കുന്ന 3000 ടി.എം.സി. വെള്ളത്തിൽ 30 ശതമാനം നാം ഉപയോഗപ്പെടുത്തുന്നത്.

ബാക്കി പാഴായിപ്പോകുകയാണ്. ഇതു മുഴുവൻ പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞ ചെലവിൽ വൈദ്യുതി ഉദ്പ്പാദിപ്പിക്കാനും അതു വഴി വ്യവസായവത്ക്കരണത്തിനും നാടിന്റെ വികസനത്തിനും കഴിയുമെന്നും മന്ത്രി പറഞ്ഞു. കെ.പി.മോഹനൻ എം.എൽ.എ അധ്യക്ഷനായി.കോളേജ് കമ്മിറ്റി പ്രസിഡൻ്റ് അടിയോട്ടിൽ അഹമ്മദ് സുവനീർ പ്രകാശനം നടത്തി ജന.സി ക്രട്ടറി പി.പി.എ ഹമീദ് സ്വാഗതം പറഞ്ഞു പ്രിൻസിപ്പാൾ ഡോ.ടി.മജീഷ് പദ്ധതി വിശദീകരണം നടത്തി.

മുൻ പ്രിൻസിപ്പാൾ മാരായ പ്രൊഫ.എൻ.കുഞ്ഞമ്മദ്, ഡോ. പുത്തൂർ മുസ്തഫ, കോളേജ് കമ്മിറ്റി വൈസ് ചെയർമാൻ പി.പി.അബൂബക്കർ പാർക്കോ, ആർ.അബ്ദുള്ള മാസ്റ്റർ,പാനൂർ നഗരസഭ കൗൺസിലർ എൻ.എ കരീം, കെ.പി.മൂസഹാജി, ടി.അബുബക്കർ ,സി.എച്ച്.മൂസഹാജി, ടി.പി.മുസ്തഫ, പട്ടാടത്തിൽ ഇസ്മയിൽ, വി.ഹാരിസ്, ഡോ.കെ.എം.മുഹമ്മദ് ഇസ്മയിൽ, കെ.പി.നം ഷാദ്, അലികുയ്യാലിൽ, എം.പി.അബ്ദുൽ ഗഫൂർ, മുഹമ്മദ് അഫ്രുദ്ദീൻ, സമീർ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.

കോളേജ് കേമ്പസും കാസ്മുറികളും ഹരിതാഭമാക്കാൻ കോളേജുമായി ചേർന്ന് പ്രവർത്തിക്കുന്ന ഡോ.പി.ദിലീപിനെയും സോളാർ സംവിധാനം ഒരുക്കിയ ശില്പ ഇലക്ട്രിക്കൽ സ് പ്രതിനിധി പുരുഷു വിനെയും ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118195/k-krishnankutty)