---
title: "ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ 3 ചിത്രങ്ങൾ ഒരുമിച്ചെത്തുന്നു"
english_title: "Kgf Lal Singh Chadha salar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11822/kgf-lal-singh-chadha-salar"
published_at: "2021-11-20T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198d2a6f3c0e_PicsArt_11-20-04.19.28.jpg"
keywords: []
---

# ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ 3 ചിത്രങ്ങൾ ഒരുമിച്ചെത്തുന്നു

> **Lead Summary:** 2022 ഏപ്രില്‍ 14ന് മൂന്ന് വലിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. ശനിയാഴ്ച (നവംബര്‍ 20), ആമിര്‍ ഖാന്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ലാല്‍ സിംഗ് ഛദ്ദ ബൈശാഖിയുടെ അവസരത്തില്‍ ഏപ്രില്‍ 14, 2022 റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

## Article Content

2022 ഏപ്രില്‍ 14ന് മൂന്ന് വലിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. ശനിയാഴ്ച (നവംബര്‍ 20), ആമിര്‍ ഖാന്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ലാല്‍ സിംഗ് ഛദ്ദ ബൈശാഖിയുടെ അവസരത്തില്‍ ഏപ്രില്‍ 14, 2022 റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

നേരത്തെ, കെജിഎഫ് : ചാപ്റ്റര്‍ 2, പ്രഭാസിന്റെ സലാര്‍ എന്നിവയുടെ നിര്‍മ്മാതാക്കള്‍ അതാത് സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. ഇവ മൂന്നും 2022 ഏപ്രില്‍ 14ന് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടും.

കെജിഎഫ് : ചാപ്റ്റര്‍ 2, സലാര്‍, ലാല്‍ സിംഗ് ഛദ്ദ എന്നിവയാണ് സമീപകാലത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് സിനിമകള്‍. ഈ വര്‍ഷമാദ്യം, കെജിഎഫ് 2, സലാര്‍ ടീമുകള്‍ 2022-ല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍, ഈ ലിസ്റ്റിലേക്ക് ഒരു പുതിയ എന്‍ട്രിയായിട്ടാണ് അമീര്‍ ഖാന്‍ ചിത്രം എത്തിയിരിക്കുന്നത്.

പ്രഭാസിന്റെയും ശ്രുതി ഹാസന്റെയും സലാര്‍ 2022 ഏപ്രില്‍ 14 ന് റിലീസ് ചെയ്യുമെന്ന് 2021 ഫെബ്രുവരിയില്‍ ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചു. മൂന്ന് ചിത്രങ്ങളില്‍ ഒന്ന് ബൈശാഖി റേസില്‍ നിന്ന് പിന്മാറുമോ എന്ന് കണ്ടറിയണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11822/kgf-lal-singh-chadha-salar)