---
title: " രണ്ട് തലകളും നാല് കണ്ണുകളുമായി പെൺ ആട്ടിൻകുട്ടി"
english_title: "A female goat with two heads and four eyes. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118250/a-female-goat-with-two-heads-and-four-eyes"
published_at: "2023-05-30T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64762b2aacdb0_kjl.jpg"
keywords: []
---

#  രണ്ട് തലകളും നാല് കണ്ണുകളുമായി പെൺ ആട്ടിൻകുട്ടി

> **Lead Summary:** **കേളകം : **രണ്ട് തലകളും നാല് കണ്ണുകളുമായി പെൺ ആടിൻ കുട്ടി. കേളകം ഇല്ലിമുക്കിലെ മണയപ്പറമ്പിൽ രഞ്ജിത്തിന്റെ വീട്ടിലെ ആടാണ് ഇരുതലയുള്ള പെണ്ണാട്ടിൻകുട്ടിക്കും ഒപ്പം മറ്റൊരു പെൺ ആടിൻകുട്ടിക്കും ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെയാണ് ആട് പ്രസവിച്ചത്. രണ്ടാമതുണ്ടായ കുട്ടിക്കാണ് ഇരട്ടത്തലയും നാല് കണ്ണുകളുമുള്ളത്.

## Article Content

**കേളകം : **രണ്ട് തലകളും നാല് കണ്ണുകളുമായി പെൺ ആടിൻ കുട്ടി. കേളകം ഇല്ലിമുക്കിലെ മണയപ്പറമ്പിൽ രഞ്ജിത്തിന്റെ വീട്ടിലെ ആടാണ് ഇരുതലയുള്ള പെണ്ണാട്ടിൻകുട്ടിക്കും ഒപ്പം മറ്റൊരു പെൺ ആടിൻകുട്ടിക്കും ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെയാണ് ആട് പ്രസവിച്ചത്. രണ്ടാമതുണ്ടായ കുട്ടിക്കാണ് ഇരട്ടത്തലയും നാല് കണ്ണുകളുമുള്ളത്.

അപൂർവ ആട്ടിൻകുട്ടിയെ കാണാൻ നിരവധിയാളുകളാണ് എത്തുന്നത്. അമ്മ ആടിന് പിടിച്ചുകൊടുത്താൽ മാത്രമേ ആട്ടിൻകുട്ടി പാല് കുടിക്കുന്നുള്ളൂ എന്നും തല നേരെ നിൽക്കുന്നില്ലെന്നും രഞ്ജിത്ത് പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118250/a-female-goat-with-two-heads-and-four-eyes)