---
title: "വടക്കേ മലബാറിലെ പ്രശസ്ത വാദ്യ കലാകാരൻ കടന്നപ്പള്ളി  ശങ്കരൻകുട്ടി മാരാർ അന്തരിച്ചു"
english_title: "Renowned North Malabar instrumentalist Kadnapally Shankarankutty Marar passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118303/renowned-north-malabar-instrumentalist-kadnapally-shankarankutty-marar-passed-away"
published_at: "2023-05-31T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476cdefe39a5_IMG-20230531-WA0013.jpg"
keywords: []
---

# വടക്കേ മലബാറിലെ പ്രശസ്ത വാദ്യ കലാകാരൻ കടന്നപ്പള്ളി  ശങ്കരൻകുട്ടി മാരാർ അന്തരിച്ചു

> **Lead Summary:** **കടന്നപ്പള്ളി** : കൊട്ടിയൂർ ക്ഷേത്രം ഓച്ചർ സ്ഥാനികനും വടക്കേ മലബാറിലെ പ്രശസ്ത വാദ്യ കലാകാരനുമായ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ അന്തരിച്ചു. ഏറെക്കാലമായി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

## Article Content

**കടന്നപ്പള്ളി** : കൊട്ടിയൂർ ക്ഷേത്രം ഓച്ചർ സ്ഥാനികനും വടക്കേ മലബാറിലെ പ്രശസ്ത വാദ്യ കലാകാരനുമായ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ അന്തരിച്ചു. ഏറെക്കാലമായി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഭാര്യ പുളിയാംവള്ളി വിജയലക്ഷ്മി മാരസ്യാർ. മക്കൾ ശ്രീലത, സ്മിത ( അസി.എഡ്യു ഓഫീസ്, തളിപ്പറമ്പ്), ശ്രീവിദ്യ. മരുമക്കൾ : ശശികുമാർ (റിട്ട. ആർമി, റിട്ട. ഫിഷറീസ് വകുപ്പ്), കോട്ടക്കൽ രമേശൻ (പറശിനി മടപ്പുര), സുരേന്ദ്രൻ(ബഹറിൻ). സഹോദരങ്ങൾ : നളിനി മാരസ്യാർ, പരേതരായ നാരായണി മാരസ്യാർ, കലാചാര്യ ടി.വി. ബാലകൃഷ്ണമാരാർ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് തളിപ്പറമ്പ് വെള്ളാവ് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118303/renowned-north-malabar-instrumentalist-kadnapally-shankarankutty-marar-passed-away)