---
title: "സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ 11,800 ഓളം പേര്‍ ഇന്ന് പടിയിറങ്ങും"
english_title: "Government staff retired "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118309/government-staff-retired"
published_at: "2023-05-31T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476d17616107_government-office-100636433.jpg"
keywords: []
---

# സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ 11,800 ഓളം പേര്‍ ഇന്ന് പടിയിറങ്ങും

> **Lead Summary:** തിരുവനന്തപുരം: 11,800 ഓളം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വിരമിക്കാന്‍ ഒരുങ്ങുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ ഒഴികെയാണ്. ഈ വര്‍ഷം 21,083 പേരാണ് വിരമിക്കാനിരിക്കുന്നത്. ഇതില്‍ പകുതിയിലേറെയും പേര്‍ മേയ് 31 ബുധനാഴ്ച പടിയിറങ്ങും. സ്‌കൂള്‍ പ്രവേശനത്തിന് പലരും മേയ് 31 ജനനത്തീയതിയായി രേഖപ്പെടുത്തുന്ന പതിവ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതാണ് ഇത്രയും പേര്‍ ഒരുമിച്ച് വിരമിക്കാന്‍ കാരണം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 10 വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ഒഴികെയുള്ളവര്‍ 56ാം വയസിലാണ് വിരമിക്കുന്നത്.

## Article Content

തിരുവനന്തപുരം: 11,800 ഓളം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വിരമിക്കാന്‍ ഒരുങ്ങുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ ഒഴികെയാണ്. ഈ വര്‍ഷം 21,083 പേരാണ് വിരമിക്കാനിരിക്കുന്നത്. ഇതില്‍ പകുതിയിലേറെയും പേര്‍ മേയ് 31 ബുധനാഴ്ച പടിയിറങ്ങും. സ്‌കൂള്‍ പ്രവേശനത്തിന് പലരും മേയ് 31 ജനനത്തീയതിയായി രേഖപ്പെടുത്തുന്ന പതിവ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതാണ് ഇത്രയും പേര്‍ ഒരുമിച്ച് വിരമിക്കാന്‍ കാരണം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 10 വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ഒഴികെയുള്ളവര്‍ 56ാം വയസിലാണ് വിരമിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മേയില്‍ 11,100 പേരാണ് സംസ്ഥാനത്ത് വിരമിച്ചത്. 2021 മേയില്‍ 9,025 പേരും ആ വര്‍ഷം ഏകദേശം 20,000 പേരുമാണ് വിരമിച്ചത്. 11ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണക്ക് പ്രകാരം, ഈ വര്‍ഷം വിവിധ മാസങ്ങളിലായി 21,083 പേര്‍ വിരമിക്കുമെന്നാണ് വ്യക്തമാക്കുന്നത്. 20,719 പേരാണ് 2022 ല്‍ വിരമിച്ചത്. കൂടുതല്‍ പേര്‍ വിരമിക്കാനിരിക്കുന്നത് 2027 ലാണ്. 23,714 പേരാണ് വിരമിക്കാനിരിക്കുന്നത്. വിരമിക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ 3,000 കോടി രൂപയിലധികം വേണ്ടിവരും. എന്നാല്‍, ഇത് എല്ലാവര്‍ക്കും ഒരുമിച്ച് നല്‍കേണ്ടി വരില്ല. അക്കൗണ്ടന്റ് ജനറല്‍ അംഗീകരിക്കുന്ന മുറയ്ക്കാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118309/government-staff-retired)