---
title: "ബാലരാമപുരം മതപഠന കേന്ദ്രത്തിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍"
english_title: "Girl murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118315/girl-murder"
published_at: "2023-05-31T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476d48b989a0_images_(20).jpeg"
keywords: []
---

# ബാലരാമപുരം മതപഠന കേന്ദ്രത്തിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

> **Lead Summary:** തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ബാലരാമപുരം മതപഠന ശാലയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയില്‍ സുപ്രധാന വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെയാണ് പൂന്തുറ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇതോടെ പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കുകയും സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

## Article Content

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ബാലരാമപുരം മതപഠന ശാലയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയില്‍ സുപ്രധാന വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെയാണ് പൂന്തുറ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇതോടെ പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കുകയും സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാല്‍ ഹാഷിമിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്താണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മരണത്തിന് ആറ് മാസം മുമ്പെങ്കിലും പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഈ മാസം 13 നായിരുന്നു ബലരാമപുരത്തെ മതപഠനശാലയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തിന് പിന്നാലെ മതപഠനശാല നടത്തുന്നവർക്കെതിരെ ഗുരുതരമായ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നിരുന്നു. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് പൊലീസ് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നത്. പീഡനം നടന്നുവെന്ന് വ്യക്തമായതോടെ അന്വേഷണം ആ വഴിക്ക് കൂടി വ്യാപിപ്പിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118315/girl-murder)