---
title: "കുടുംബശ്രീ ഉല്പന്ന വിപണനത്തിന് ഡെലിവറി വാന്‍"
english_title: "Delivery van for Kudumbasree product marketing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11840/delivery-van-for-kudumbasree-product-marketing"
published_at: "2021-11-20T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198ee70ac750_images - 2021-11-20T181735.448.jpeg"
keywords: []
---

# കുടുംബശ്രീ ഉല്പന്ന വിപണനത്തിന് ഡെലിവറി വാന്‍

> **Lead Summary:** **തിരുവനന്തപുരം : **ജില്ലയിലെ കുടുംബശ്രീ ഉല്പന്നങ്ങള്‍ വിപണന കേന്ദ്രങ്ങളിലെത്തിക്കാന്‍ ഡെലിവറി വാന്‍ സജ്ജമായി.

## Article Content

**തിരുവനന്തപുരം : **ജില്ലയിലെ കുടുംബശ്രീ ഉല്പന്നങ്ങള്‍ വിപണന കേന്ദ്രങ്ങളിലെത്തിക്കാന്‍ ഡെലിവറി വാന്‍ സജ്ജമായി.

ജില്ലാ പഞ്ചായത്ത് പരിസരത്ത് വി ശിവദാസന്‍ എം പി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഡെലിവറി വാന്‍ ഒരുക്കിയത്. ജില്ലയിലെ നാലായിരത്തോളം കുടുംബശ്രീ സംരംഭങ്ങള്‍ തയ്യാറാക്കുന്ന വിവിധ ഉല്പന്നങ്ങള്‍ ഷോപ്പിങ്ങ് മാളുകളിലേക്കും മറ്റ് വിപണന കേന്ദ്രങ്ങളിലും എത്തിക്കാന്‍ ഇതു വഴി സാധിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഉല്പന്നങ്ങള്‍ക്ക് മതിയായ വിപണി ലഭിക്കാതെ പ്രതിസന്ധിയിലായ കുടുംബശ്രീക്ക് ഇത് കൂടുതല്‍ സഹായമാകും.

ജില്ലാ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ആറ് ലക്ഷം രൂപയും കുടുംബശ്രീ ഡെലിവറിക്കായി അനുവദിച്ച മൂന്ന് ലക്ഷം രൂപയും ഉള്‍പ്പെടെ ഒമ്പത് ലക്ഷം രൂപ ചെലവിലാണ് ഡെലിവറി വാന്‍ ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ.എം സുര്‍ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11840/delivery-van-for-kudumbasree-product-marketing)