---
title: "മലിനജല ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മാണോദ്ഘാടനം നടന്നു"
english_title: "Construction of Sewage Treatment Plant was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11842/construction-of-sewage-treatment-plant-was-inaugurated"
published_at: "2021-11-20T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198f211d8cf1_images - 2021-11-20T183305.725.jpeg"
keywords: []
---

# മലിനജല ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മാണോദ്ഘാടനം നടന്നു

> **Lead Summary:** **കണ്ണൂർ : **തോട്ടട സമാജ്വാദി കോളനിയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിച്ചു.

## Article Content

**കണ്ണൂർ : **തോട്ടട സമാജ്വാദി കോളനിയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിച്ചു.

കോര്‍പ്പറേഷന്‍ ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്.

പ്രദേശത്തെ നൂറോളം വീടുകളില്‍ നിന്ന് ഒഴുകുന്ന മലിനജലം പ്രത്യേക പൈപ്പ് ലൈന്‍ വഴി ശേഖരിച്ച് പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിക്കുകയാണ് ചെയ്യുക. ഇതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളും, ഓടകളും മലിനമാകുന്നത് തടയാന്‍ സാധിക്കും.

ഡെപ്യൂട്ടി മേയര്‍ കെ ഷബീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം പി രാജേഷ്, പി ഷമീമ, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, പി വി കൃഷ്ണകുമാര്‍, ബിജോയ് തയ്യില്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി രാകേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാകേഷ് പാലേരിവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11842/construction-of-sewage-treatment-plant-was-inaugurated)