---
title: "തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു"
english_title: "Thaliparamba head post office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118452/thaliparamba-head-post-office"
published_at: "2023-05-31T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647740b1b709a_IMG-20230531-WA0132.jpg"
keywords: []
---

# തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:**  വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പട്ടികജാതി ക്ഷേമസമിതി തളിപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫിസിന് മുമ്പിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

## Article Content

 വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പട്ടികജാതി ക്ഷേമസമിതി തളിപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫിസിന് മുമ്പിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

സി.പി.എം തളിപ്പറമ്പ് എരിയ സെക്രട്ടറി കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. സംവരണം സംരക്ഷിക്കുക, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം നിയമം മൂലം നടപ്പിലാക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.

ഏരിയ പ്രസിഡൻ്റ് കെ.കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.പി ഗംഗാധരൻ, ലത വാസു, കെ.അമ്മാളു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118452/thaliparamba-head-post-office)