---
title: "മാലിന്യം തള്ളിയവരിൽ നിന്നും പിഴയീടാക്കി തിരിച്ചെടുപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118532/iritty"
published_at: "2023-06-01T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6477de46ba1af_FB_IMG_1685577125202.jpg"
keywords: []
---

# മാലിന്യം തള്ളിയവരിൽ നിന്നും പിഴയീടാക്കി തിരിച്ചെടുപ്പിച്ചു

> **Lead Summary:** **ഇരിട്ടി**: റോഡരികിൽ മാലിന്യം കൊണ്ടുവന്നു തള്ളിയവരെ കണ്ടെത്തി ഇവരിൽ നിന്നും പിഴയീടാക്കി തിരിച്ചെടുപ്പിച്ച് പഞ്ചായത്തധികൃതർ. ആറളം പഞ്ചായത്ത് അധികൃതരാണ് മാലിന്യം തള്ളിയവരെ പിടികൂടി പത്തായിരം രൂപ പിഴയീടാക്കി മാലിന്യം തിരിച്ചെടുപ്പിച്ചത് . പഞ്ചായത്തിലെ എടൂർ - കരിക്കോട്ടക്കരി റോഡിൽ വെമ്പുഴയിലാണ് റോഡരികിൽ ചാക്കുകളിൽ കെട്ടി മാലിന്യം കൊണ്ടുവന്ന് തള്ളിയത്. ആറളം പഞ്ചായത്തിലെ അസിസ്റ്റൻറ് സൂപ്രണ്ട് ആർ. എസ്. സുനിൽകുമാർ, ക്ലർക്കുമാരായ കെ .രാജേഷ്, പി. ജെ. അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് അന്ത്യാംകുളം. ഇ .സി. രാജു എന്നിവരും ചേർന്നാണ് മാലിന്യത്തിൽ നിന്ന് അഡ്രസ്സ് പരിശോധിച്ച് ഇത് തള്ളിയവരെ കണ്ടെത്തിയത്.

## Article Content

**ഇരിട്ടി**: റോഡരികിൽ മാലിന്യം കൊണ്ടുവന്നു തള്ളിയവരെ കണ്ടെത്തി ഇവരിൽ നിന്നും പിഴയീടാക്കി തിരിച്ചെടുപ്പിച്ച് പഞ്ചായത്തധികൃതർ. ആറളം പഞ്ചായത്ത് അധികൃതരാണ് മാലിന്യം തള്ളിയവരെ പിടികൂടി പത്തായിരം രൂപ പിഴയീടാക്കി മാലിന്യം തിരിച്ചെടുപ്പിച്ചത് . പഞ്ചായത്തിലെ എടൂർ - കരിക്കോട്ടക്കരി റോഡിൽ വെമ്പുഴയിലാണ് റോഡരികിൽ ചാക്കുകളിൽ കെട്ടി മാലിന്യം കൊണ്ടുവന്ന് തള്ളിയത്. ആറളം പഞ്ചായത്തിലെ അസിസ്റ്റൻറ് സൂപ്രണ്ട് ആർ. എസ്. സുനിൽകുമാർ, ക്ലർക്കുമാരായ കെ .രാജേഷ്, പി. ജെ. അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് അന്ത്യാംകുളം. ഇ .സി. രാജു എന്നിവരും ചേർന്നാണ് മാലിന്യത്തിൽ നിന്ന് അഡ്രസ്സ് പരിശോധിച്ച് ഇത് തള്ളിയവരെ കണ്ടെത്തിയത്.

എടൂർ സ്വദേശി ജോർജുകുട്ടിയുടെ വീട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് സംസ്ക്കരിക്കാൻ ഇരട്ടിയിലെ ടി.പി. നജുമുദീന് ഇവർ പണം നൽകി കെമാറിയിരുന്നു. എന്നാൽ ഈ മാലിന്യം ഗുഡ്സ് ഓട്ടോറിക്ഷയിൽ റോഡരികിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. മാലിന്യം തള്ളിയവരെ കണ്ടെത്താനായതോടെ ഇവരിൽ നിന്നും പത്തായിരം രൂപ പിഴയാക്കി ഈടാക്കുകയും മാലിന്യം തിരിച്ചെടുപ്പിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118532/iritty)