---
title: "മഴയിൽ ചെളികുളമായി ഇരിട്ടി പുതിയ പാലം ജംഗ്ഷൻ. "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118544/iritty"
published_at: "2023-06-01T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6477fcf15a771_IMG-20230601-WA0003.jpg"
keywords: []
---

# മഴയിൽ ചെളികുളമായി ഇരിട്ടി പുതിയ പാലം ജംഗ്ഷൻ. 

> **Lead Summary:** **ഇരിട്ടി: **കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ തലശേരി മൈസൂർ അന്തർ സംസ്ഥാന പാതയിലെ ഇരിട്ടി പുതിയ പാലം ജംഗ്ഷൻ ചെളികുളമായി. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി സമീപത്തെ വലിയ കുന്ന് ഇടിച്ചു നിർത്തിയപ്പോൾ അവശേഷിച്ച മണ്ണും കല്ലും മഴയിൽ റോഡിലേക്ക് ഒഴുകി എത്തിയാണ് റോഡ് ചെളികുളമായത്. ഒഴുകി എത്തിയ മണ്ണും കല്ലും നിറഞ്ഞ് കാൽനട യാത്രകാർക്കും വാഹനങ്ങൾക്കും ഏറെ പ്രയാസം യാത്ര ദുഷ്കരം ആയിരിക്കുകയാണ്.

## Article Content

**ഇരിട്ടി: **കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ തലശേരി മൈസൂർ അന്തർ സംസ്ഥാന പാതയിലെ ഇരിട്ടി പുതിയ പാലം ജംഗ്ഷൻ ചെളികുളമായി. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി സമീപത്തെ വലിയ കുന്ന് ഇടിച്ചു നിർത്തിയപ്പോൾ അവശേഷിച്ച മണ്ണും കല്ലും മഴയിൽ റോഡിലേക്ക് ഒഴുകി എത്തിയാണ് റോഡ് ചെളികുളമായത്. ഒഴുകി എത്തിയ മണ്ണും കല്ലും നിറഞ്ഞ് കാൽനട യാത്രകാർക്കും വാഹനങ്ങൾക്കും ഏറെ പ്രയാസം യാത്ര ദുഷ്കരം ആയിരിക്കുകയാണ്.

രണ്ട് ദിവസമായി റോഡിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാറ്റുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. പടം.ചെളി കുളമായ തലശേരി മൈസൂർ അന്തർ സംസ്ഥാന പാതയിലെ ഇരിട്ടി പുതിയ പാലം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118544/iritty)