---
title: "മാനന്തവാടി - മട്ടന്നൂർ വിമാനത്താവള പാത നാലുവരി ആക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ്"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118593/manathana"
published_at: "2023-06-01T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64783ba32379e_IMG-20230601-WA0096.jpg"
keywords: []
---

# മാനന്തവാടി - മട്ടന്നൂർ വിമാനത്താവള പാത നാലുവരി ആക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ്

> **Lead Summary:** **മണത്തണ** : മാനന്തവാടി - മട്ടന്നൂർ വിമാനത്താവള പാത നാലുവരി ആക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ്. ഏറ്റെടുക്കുന്ന സ്ഥലത്തിൻറെ സർവ്വേ നടത്തി അതിർത്തികൾ സ്ഥാപിച്ചതല്ലാതെ വ്യാപാര സ്ഥാപനങ്ങളും വീടും കൈവശ ഭൂമിയും നഷ്ടപ്പെടുന്നവരുടെ ആശങ്ക തീർക്കാനോ വസ്തുത ബോധ്യപ്പെടുത്താനോ അധികൃതരോ ജനപ്രതിനിധികളോ തയ്യാറായിട്ടില്ലെന്ന് കെവിവിഇഎസ് മണത്തണ യൂണിറ്റ് ചൂണ്ടിക്കാട്ടി.

## Article Content

**മണത്തണ** : മാനന്തവാടി - മട്ടന്നൂർ വിമാനത്താവള പാത നാലുവരി ആക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ്. ഏറ്റെടുക്കുന്ന സ്ഥലത്തിൻറെ സർവ്വേ നടത്തി അതിർത്തികൾ സ്ഥാപിച്ചതല്ലാതെ വ്യാപാര സ്ഥാപനങ്ങളും വീടും കൈവശ ഭൂമിയും നഷ്ടപ്പെടുന്നവരുടെ ആശങ്ക തീർക്കാനോ വസ്തുത ബോധ്യപ്പെടുത്താനോ അധികൃതരോ ജനപ്രതിനിധികളോ തയ്യാറായിട്ടില്ലെന്ന് കെവിവിഇഎസ് മണത്തണ യൂണിറ്റ് ചൂണ്ടിക്കാട്ടി.

ബൈപ്പാസ് റോഡുകളുടെ സർവ്വേ പൂർത്തീകരിക്കാതെയും റവന്യൂ സർവേ പൂർത്തീകരിക്കാതെയും നീട്ടിക്കൊണ്ടു പോകുന്നതും ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണെന്നും കൊട്ടിയൂർ മുതൽ വിമാനത്താവളം വരെയുള്ള സ്ഥലങ്ങളിലെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്ത് ഇതുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അതിർത്തികൾ സ്ഥാപിച്ചതിൽ നിന്ന് ഏറ്റെടുക്കുന്ന സ്ഥലത്തെപ്പറ്റി ഏകദേശം ധാരണയുണ്ടെങ്കിലും ഹൈക്കോടതിയുടെ ചോദ്യത്തിൽ അലൈൻമെന്റ് പൂർത്തിയായിട്ടില്ല ഇനിയും മാറ്റം വരാമെന്ന സത്യവാങ്മൂലമാണ് റോഡ് ഫണ്ട് അതോറിറ്റി നൽകിയിരിക്കുന്നത്. ഇത് ഇനിയും മാറ്റങ്ങൾ വരാമെന്നാണ് തെളിയിക്കുന്നതെന്നും യോഗത്തിൽ വിലയിരുത്തി. അനിശ്ചിതാവസ്ഥയെ തുടർന്നാണ് അയോത്തുംചാൽ മുതൽ ബൈപ്പാസ് തുടങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കൊട്ടൻചുരം വരെയുള്ള റോഡിൽ റോഡ് വികസനവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നവരുടെ കൂട്ടായ്മയും ചർച്ചയും സംഘടിപ്പിച്ചത്.

കൊട്ടിയൂർ പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. മണത്തണ യുണിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് അധ്യക്ഷനായി. ഷിബു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. രാമചന്ദ്രൻ, വാസുദേവൻ നായർ, ആക്കൽ രാജൻ, ശ്രീകുമാർ, കൂടത്തിൽ സോമൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118593/manathana)