---
title: "മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിന്റെ ഭാഗമായ കേളകം ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകളിടുന്ന പ്രവൃത്തി പുനരാരംഭിച്ചു"
english_title: "Paving work of Kelakam Bypass Road which is part of Mananthavadi-Kannur Airport Road resumed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118624/paving-work-of-kelakam-bypass-road-which-is-part-of-mananthavadi-kannur-airport-road-resumed"
published_at: "2023-06-01T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64783f6dbd939_IMG-20230601-WA0006.jpg"
keywords: []
---

# മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിന്റെ ഭാഗമായ കേളകം ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകളിടുന്ന പ്രവൃത്തി പുനരാരംഭിച്ചു

> **Lead Summary:** **കേളകം**: മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിന്റെ ഭാഗമായ കേളകം ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകളിടുന്ന പ്രവൃത്തി പുനരാരംഭിച്ചു. ഈ ഭാഗത്തെ പ്രവൃത്തി പൂർത്തിയായാലുടൻ പേരാവൂരിലെ ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകൾ സ്ഥാപിച്ചു തുടങ്ങും. കൊട്ടംചുരം വളവ് മുതൽ പേരാവൂർ തെരു ക്ഷേത്രം വരെയുള്ള അതിരുകല്ലുകളാണ് ഇനി സ്ഥാപിക്കാനുള്ളത്.

## Article Content

**കേളകം**: മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിന്റെ ഭാഗമായ കേളകം ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകളിടുന്ന പ്രവൃത്തി പുനരാരംഭിച്ചു. ഈ ഭാഗത്തെ പ്രവൃത്തി പൂർത്തിയായാലുടൻ പേരാവൂരിലെ ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകൾ സ്ഥാപിച്ചു തുടങ്ങും. കൊട്ടംചുരം വളവ് മുതൽ പേരാവൂർ തെരു ക്ഷേത്രം വരെയുള്ള അതിരുകല്ലുകളാണ് ഇനി സ്ഥാപിക്കാനുള്ളത്.

തെരു ക്ഷേത്രം ഒഴിവാക്കിയാണ് പുതിയ അലൈന്മെന്റ്. ഇരു ബൈപ്പാസ് റോഡുകളുടെയും അതിരുകല്ലുകൾ സ്ഥാപിക്കുന്നതോടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് അധികൃതർ കടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118624/paving-work-of-kelakam-bypass-road-which-is-part-of-mananthavadi-kannur-airport-road-resumed)