---
title: "സഹപാഠികൾക്കായി നൂറോളം സൈക്കിൾ നിർമ്മിച്ച് പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ"
english_title: "Payyannoor Kandankali Shenai Memorial Govt: Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118648/payyannoor-kandankali-shenai-memorial-govt-higher-secondary-school"
published_at: "2023-06-01T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64784aee93167_Screenshot_2023-06-01-12-57-57-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സഹപാഠികൾക്കായി നൂറോളം സൈക്കിൾ നിർമ്മിച്ച് പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ

> **Lead Summary:** **പയ്യന്നൂർ**: സഹപാഠികൾക്കായി നൂറോളം സൈക്കിൾ നിർമ്മിച്ച് പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ നിർധനരായ സഹപാഠികൾക്കായി നൂറോളം സൈക്കിൾ നിർമ്മിച്ച് വിദ്യാർത്ഥികൾ. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് സഹപാഠികൾക്കായി സൈക്കിൾ നിർമ്മിക്കുന്നത്.

## Article Content

**പയ്യന്നൂർ**: സഹപാഠികൾക്കായി നൂറോളം സൈക്കിൾ നിർമ്മിച്ച് പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ നിർധനരായ സഹപാഠികൾക്കായി നൂറോളം സൈക്കിൾ നിർമ്മിച്ച് വിദ്യാർത്ഥികൾ. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് സഹപാഠികൾക്കായി സൈക്കിൾ നിർമ്മിക്കുന്നത്.

സൈക്കിളുകളുടെ അവസാന ഘട്ട നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് വിദ്യാർത്ഥികൾ. പഴക്കം വന്ന സൈക്കളുകൾ ശേഖരിച്ച് മാറ്റങ്ങൾ വരുത്തിയും മിനുക്കിയുമാണ് പുതിയതാക്കുന്നത്. ഇതിന്റെ ഭാഗമായി പത്രങ്ങളിലും സാമൂഹ്യമാദ്ധ്യമങ്ങളിലും പഴയ സൈക്കിളുകൾ ആവശ്യമുണ്ടെന്ന് അറിയിപ്പ് നൽകി. ഒരാഴ്ചയ്‌ക്കകം കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് നൂറോളം പേർ വിദ്യാർത്ഥികളെ ബന്ധപ്പെട്ടു.

88 വിദ്യാർത്ഥികളാണ് സൈക്കിൾ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. സൈക്കിൾ മെക്കാനിക്ക് ഒകെ പ്രേമരാജാണ് വിദ്യാർത്ഥികളെ ഈ പ്രവർത്തനത്തിൽ സഹായിക്കുന്നത്.. ഉപകരണങ്ങളും പെയിന്റും മറ്റ് സാമഗ്രികളും വാങ്ങാൻ രണ്ട് ലക്ഷത്തോളം രൂപ ചിലവായി. ഒന്ന് മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിലെ അർഹതപ്പെട്ട കുട്ടികളെ ക്ലാസ് ടീച്ചർമാർ മുഖേന കണ്ടെത്തും. അതിനു ശേഷം സൈക്കിൾ വിതരണം ചെയ്യാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118648/payyannoor-kandankali-shenai-memorial-govt-higher-secondary-school)