---
title: "ചെറുപുഴ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായുള്ള പ്രഖ്യാപനവും വിളംബര റാലിയും നടന്നു"
english_title: " Cheruppuzha village panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118686/cheruppuzha-village-panchayat"
published_at: "2023-06-01T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64786400531fa_IMG-20230601-WA0010.jpg"
keywords: []
---

# ചെറുപുഴ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായുള്ള പ്രഖ്യാപനവും വിളംബര റാലിയും നടന്നു

> **Lead Summary:**  ചെറുപുഴ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത വലിച്ചെറിയൽ മുക്ത പഞ്ചായത്തായുള്ള പ്രഖ്യാപനവും വിളംബര റാലിയും ചെറുപുഴയിൽ നടന്നു.

## Article Content

 ചെറുപുഴ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത വലിച്ചെറിയൽ മുക്ത പഞ്ചായത്തായുള്ള പ്രഖ്യാപനവും വിളംബര റാലിയും ചെറുപുഴയിൽ നടന്നു.

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല പ്രഖ്യാപനം നടത്തി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് കെ എഫ് അലക്‌സാണ്ടർ അധ്യക്ഷനായി.

മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന റാലി ചെറുപുഴ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച് പഞ്ചായത്ത് ഓഫീസിൽ സമാപിച്ചു.

പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം രാജേഷ് മഴക്കാല രോഗങ്ങളും ശുചികരണ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ സന്ദേശം നൽകി.

വൈസ് പ്രസിഡന്റ് റെജി പുളിക്കൽ , എ സി പൗലോസ് , ദാമോദരൻ മാസ്റ്റർ , എം ബാലകൃഷ്ണൻ , സുനിത കുമാരി , സുലേഖ വിജയൻ , ഇ. രമാദേവി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118686/cheruppuzha-village-panchayat)