---
title: "പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തോടെ അധ്യയന വർഷത്തിന് തുടക്കം."
english_title: "entrance ceremony at St. Joseph's Higher Secondary School, Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118697/entrance-ceremony-at-st-josephs-higher-secondary-school-peravoor"
published_at: "2023-06-01T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64786a2c2c986_IMG-20230601-WA0031.jpg"
keywords: []
---

# പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തോടെ അധ്യയന വർഷത്തിന് തുടക്കം.

> **Lead Summary:** തൊണ്ടിയിൽ: പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവവും, ഹയർ സെക്കന്ററി വിഭാഗത്തിന്റെ വിജയോൽസവും സംഘടിപ്പിച്ചു. പേരാവൂർ എം എൽ എ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. പ്ലസ്ടുവിന് ഉന്നത വിജയം നേടിയ കുട്ടികളെ എംഎൽഎ മെമെന്റോ നൽകി ആദരിച്ചു.

## Article Content

തൊണ്ടിയിൽ: പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവവും, ഹയർ സെക്കന്ററി വിഭാഗത്തിന്റെ വിജയോൽസവും സംഘടിപ്പിച്ചു. പേരാവൂർ എം എൽ എ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. പ്ലസ്ടുവിന് ഉന്നത വിജയം നേടിയ കുട്ടികളെ എംഎൽഎ മെമെന്റോ നൽകി ആദരിച്ചു.

പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി, പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് , വാർഡ് മെമ്പർമാരായ രാജു ജോസഫ്, ബാബു കെ വി, നൂർദ്ദിൻ മുള്ളേരിക്കൽ, മദർ പിടിഎ പ്രസിഡണ്ട് ലാലി ജോസഫ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷിജി മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118697/entrance-ceremony-at-st-josephs-higher-secondary-school-peravoor)