---
title: "നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് കുട്ടി മരിച്ചു."
english_title: "The child died after falling into the septic tank of the house under construction. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118781/the-child-died-after-falling-into-the-septic-tank-of-the-house-under-construction"
published_at: "2023-06-01T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478b6cda86b2_xczcczc.jpg"
keywords: []
---

# നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് കുട്ടി മരിച്ചു.

> **Lead Summary:** നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് കുട്ടി മരിച്ചു. കണ്ണൂർ, പരിയാരം കോരൻപീടികയിലാണ് സംഭവം. മൂന്നര വയസുകാരനായ തമിം ബഷീറാണ് മരിച്ചത്.

## Article Content

നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് കുട്ടി മരിച്ചു. കണ്ണൂർ, പരിയാരം കോരൻപീടികയിലാണ് സംഭവം. മൂന്നര വയസുകാരനായ തമിം ബഷീറാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ബന്ധുവായ മറ്റൊരു കുട്ടിയെ പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118781/the-child-died-after-falling-into-the-septic-tank-of-the-house-under-construction)