---
title: "ചിത്താരിയിൽ റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി. "
english_title: "Tractor stuck on railway track in Chithari.  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118817/tractor-stuck-on-railway-track-in-chithari"
published_at: "2023-06-02T00:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478e5784204a_vbbbvvb.jpg"
keywords: []
---

# ചിത്താരിയിൽ റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി. 

> **Lead Summary:** കാസർഗോഡ് ചിത്താരിയിൽ റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി. റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന് ട്രാക്ടർ മറുവശത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് കുടുങ്ങിയത്. ഇതോടെ ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ട്രാക്ടർ ട്രാക്കിൽ നിന്ന് മാറ്റി. രാത്രി 8.30 ഓടെയാണ് സംഭവം. റെയിൽവേ ക്രോസിന് 500 മീറ്റർ അകലെയാണ് ട്രാക്ടർ കുടുങ്ങിയത്. റെയിൽവേ ക്രോസിംഗിലേക്ക് കയറാൻ മടിച്ച ഡ്രൈവർ പാളം മുറിച്ച് കടക്കുകയായിരുന്നു. ഇതിനിടെ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി. ട്രാക്കിലൂടെ വന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് റെയിൽവേ പൊലീസും സാങ്കേതിക വിഭാഗവും സ്ഥലത്തെത്തി ട്രാക്ടർ മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ട്രാക്ടർ മാറ്റി. നിലവിൽ ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു.

## Article Content

കാസർഗോഡ് ചിത്താരിയിൽ റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി. റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന് ട്രാക്ടർ മറുവശത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് കുടുങ്ങിയത്. ഇതോടെ ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ട്രാക്ടർ ട്രാക്കിൽ നിന്ന് മാറ്റി. രാത്രി 8.30 ഓടെയാണ് സംഭവം. റെയിൽവേ ക്രോസിന് 500 മീറ്റർ അകലെയാണ് ട്രാക്ടർ കുടുങ്ങിയത്. റെയിൽവേ ക്രോസിംഗിലേക്ക് കയറാൻ മടിച്ച ഡ്രൈവർ പാളം മുറിച്ച് കടക്കുകയായിരുന്നു. ഇതിനിടെ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി. ട്രാക്കിലൂടെ വന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് റെയിൽവേ പൊലീസും സാങ്കേതിക വിഭാഗവും സ്ഥലത്തെത്തി ട്രാക്ടർ മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ട്രാക്ടർ മാറ്റി. നിലവിൽ ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118817/tractor-stuck-on-railway-track-in-chithari)