---
title: "പത്താം ക്ലാസ് പാഠപുസ്തകം വീണ്ടും വെട്ടി എൻസിഇആർടി; ഒഴിവാക്കിയത് പീരിയോഡിക് ടേബിൾ, ജനാധിപത്യം, ഊർജ്ജസ്രോതസ്സ്"
english_title: "Ncrt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118820/ncrt"
published_at: "2023-06-02T04:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479280d089e6_images_-_2023-02-23T100955.968.jpeg"
keywords: []
---

# പത്താം ക്ലാസ് പാഠപുസ്തകം വീണ്ടും വെട്ടി എൻസിഇആർടി; ഒഴിവാക്കിയത് പീരിയോഡിക് ടേബിൾ, ജനാധിപത്യം, ഊർജ്ജസ്രോതസ്സ്

> **Lead Summary:**  **ദില്ലി**: എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് വീണ്ടും പാഠഭാ​ഗങ്ങൾ ഒഴിവാക്കി. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ ഭാഗം ഒഴിവാക്കി. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാ​ഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

## Article Content

 **ദില്ലി**: എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് വീണ്ടും പാഠഭാ​ഗങ്ങൾ ഒഴിവാക്കി. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ ഭാഗം ഒഴിവാക്കി. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാ​ഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് വിശദീകരണം. ​ ഗാന്ധിവധം, മു​ഗൾ ചരിത്രം, ​ഗുജറാത്ത് കലാപം, ഡാർവിന്റെ പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. ഇതിനെതിരെ 1800 ലധികം അക്കാദമിക് രം​ഗത്തെ പ്രമുഖരടക്കം കേന്ദ്ര സർക്കാരിന് കത്തയക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടപടി. പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ ജനാധിപത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മുഴുവൻ പാഠഭാ​ഗങ്ങളും ഒഴിവാക്കി. പാഠഭാ​ഗങ്ങൾ ലഘൂകരിക്കുക എന്ന കാരണം വ്യക്തമാക്കി കൊണ്ടാണ് ഈ നടപടി. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118820/ncrt)