---
title: "വൈശാഖോത്സവം :അമ്മാറക്കൽ കുട കൊട്ടിയൂരിലേക്ക് പുറപ്പെട്ടു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118919/kottiyoor"
published_at: "2023-06-02T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647994bbecf9a_IMG-20230602-WA0118.jpg"
keywords: []
---

# വൈശാഖോത്സവം :അമ്മാറക്കൽ കുട കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

> **Lead Summary:**  **മണത്തണ** : വൈശാഖമഹോത്സവനാളുകളിലെ ഇടവപ്പാതിയിൽ തറവിളക്കുകളെ സംരക്ഷിക്കുന്നതിനുള്ള അമ്മാറക്കൽ കുടകൾ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. അമ്മാറക്കൽ വിളക്കിനും മലോം ദൈവസ്ഥാനത്തും വഴിവിളക്കിനും മേൽക്കൂര ഈ കുടകളാണ്.ഭണ്ടാരമെഴുന്നള്ളത്ത് ദിവസം വിശാഖം നാളിൽ ഇത് അക്കരെ സന്നിധിയിലെത്തിക്കണം.

## Article Content

 **മണത്തണ** : വൈശാഖമഹോത്സവനാളുകളിലെ ഇടവപ്പാതിയിൽ തറവിളക്കുകളെ സംരക്ഷിക്കുന്നതിനുള്ള അമ്മാറക്കൽ കുടകൾ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. അമ്മാറക്കൽ വിളക്കിനും മലോം ദൈവസ്ഥാനത്തും വഴിവിളക്കിനും മേൽക്കൂര ഈ കുടകളാണ്.ഭണ്ടാരമെഴുന്നള്ളത്ത് ദിവസം വിശാഖം നാളിൽ ഇത് അക്കരെ സന്നിധിയിലെത്തിക്കണം.

കണിയ വിഭാഗത്തിൽപെട്ട തൃക്കൈകുട സ്ഥാനീകനാണ് കുട എഴുന്നള്ളിപ്പിനുള്ള അവകാശം. പ്രക്കൂഴം മുതൽ വ്രതം നോറ്റ് വേണം കുട നിർമ്മിക്കാൻ. അഷ്ടദിനരാത്രങ്ങൾ കൊണ്ട് കുടകൾ നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് ചട്ടം. വിശാഖം നാളിൽ രാവിലെ കുടയുമായി ചപ്പാരം ഭഗവതിയെ തൊഴുത് സ്ഥാനീകൻ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118919/kottiyoor)