---
title: "വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Organized voter awareness program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11899/organized-voter-awareness-program"
published_at: "2021-11-21T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6199a126bc8ba_IMG_20211121_065954.jpg"
keywords: []
---

# വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2022 ന്റെ ഭാഗമായി വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് കൊണ്ട് എല്ലാ പൗരന്മാരുടെയും സമ്മതിദാനാവകാശം നിയമാനുസൃതമായി വിനിയോഗിക്കുന്നതിനുള്ള അവബോധം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്വീപ് അഥവാ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രറല്‍ പാര്‍ട്ടിസിപ്പേഷന്റെ ഭാഗമായാണ് ബോധവല്‍്ക്കരണ പരിപാടി സംഘടിപ്പിച്ചത്.

## Article Content

**കണ്ണൂർ: **പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2022 ന്റെ ഭാഗമായി വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് കൊണ്ട് എല്ലാ പൗരന്മാരുടെയും സമ്മതിദാനാവകാശം നിയമാനുസൃതമായി വിനിയോഗിക്കുന്നതിനുള്ള അവബോധം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്വീപ് അഥവാ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രറല്‍ പാര്‍ട്ടിസിപ്പേഷന്റെ ഭാഗമായാണ് ബോധവല്‍്ക്കരണ പരിപാടി സംഘടിപ്പിച്ചത്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പി കമാല്‍കുട്ടി ഉദ്ഘാടനം ചെയ്തു. 2022 ജനുവരിക്ക് മുമ്പായി 18 വയസ്സു തികയുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പു കമ്മീഷന്‍ രാജ്യത്ത് പുതിയ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അര്‍ഹരായ എല്ലാ പൗരന്മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവിലുള്ള വിവരങ്ങളില്‍ നിയമാനുസൃതമായ മാറ്റങ്ങള്‍ വരുത്താനും സാധിക്കും. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി നവംബര്‍ 30 വരെ പേരു ചേര്‍ക്കാം. 18 വയസ്സു തികയുന്നവര്‍, ഭിന്നശേഷിക്കാര്‍, ആദിവാസി വിഭാഗങ്ങള്‍, ഭിന്നലിംഗക്കാര്‍, പ്രവാസികള്‍, സര്‍വ്വീസ് വോട്ടര്‍മാര്‍, യുവജനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലയിലെയും അര്‍ഹരായവരെ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ഓരോരുത്തരും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും പേര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. 2022 ജനുവരി അഞ്ചിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പേരു ചേര്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും www.voterportal.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പരിപാടിയില്‍ നടന്നു. തലശ്ശേരി സബ്കലക്ടര്‍ അനുകുമാരി അധ്യക്ഷയായി. എഡിഎം കെ കെ ദിവാകരന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജി ശ്രീകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ്, കണ്ണൂര്‍ സര്‍വകലാശാല ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വ്വീസ് ആന്റ് എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി പി നഫീസ ബേബി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11899/organized-voter-awareness-program)