---
title: "ബോയ്‌സ് ടൗണ്‍-പാല്‍ച്ചുരം അമ്പായത്തോട് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. "
english_title: "Boys Town-Palchuram Ambayath road opened for traffic."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119035/boys-town-palchuram-ambayath-road-opened-for-traffic"
published_at: "2023-06-02T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479f95db70e5_cvczxvzv.jpg"
keywords: []
---

# ബോയ്‌സ് ടൗണ്‍-പാല്‍ച്ചുരം അമ്പായത്തോട് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. 

> **Lead Summary:** **അമ്പായത്തോട് :** റീ ടാറിംഗ് പ്രവര്‍ത്തികള്‍ക്കായി ഗതാഗതം നിരോധിച്ച ബോയ്‌സ് ടൗണ്‍-പാല്‍ച്ചുരം അമ്പായത്തോട് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. ഇന്ന് വൈകുന്നേരത്തോടെ ഇതുവഴി കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ പുന:രാരംഭിച്ചു. മെയ് 15 മുതലാണ് പൂര്‍ണ്ണമായും ഗതാഗതം നിരോധിച്ചത്.മെയ് 31 നകം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഒരു ദിവസം വൈകിയാണെങ്കിലും ദ്രുതഗതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.

## Article Content

**അമ്പായത്തോട് :** റീ ടാറിംഗ് പ്രവര്‍ത്തികള്‍ക്കായി ഗതാഗതം നിരോധിച്ച ബോയ്‌സ് ടൗണ്‍-പാല്‍ച്ചുരം അമ്പായത്തോട് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. ഇന്ന് വൈകുന്നേരത്തോടെ ഇതുവഴി കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ പുന:രാരംഭിച്ചു. മെയ് 15 മുതലാണ് പൂര്‍ണ്ണമായും ഗതാഗതം നിരോധിച്ചത്.മെയ് 31 നകം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഒരു ദിവസം വൈകിയാണെങ്കിലും ദ്രുതഗതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.

ബോയ്‌സ് ടൗണില്‍ നിന്നും ഇറങ്ങുന്ന നൂറ്റിമുപ്പത് മീറ്റര്‍ ഇന്റര്‍ലോക്ക് ചെയ്തു. ബാക്കി ഭാഗം മുപ്പത്തി ഏഴ് ലക്ഷം രൂപ ചിലവില്‍ റീ ടാറിംഗ് നടത്തി. കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പണി തീര്‍ക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.ഈ റോഡില്‍ ഗതാഗതം നിരോധിച്ചപ്പോള്‍ വാഹനങ്ങള്‍ പേര്യ ചുരം വഴിയാണ് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചിരുന്നത്.മലയോര ഹൈവേയുടെ ഭാഗമായുള്ള പ്രവൃത്തികള്‍ ചുരത്തില്‍ താമസിയാതേ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119035/boys-town-palchuram-ambayath-road-opened-for-traffic)