---
title: " 80 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കുടകളും പഠനോപകരണങ്ങളും വിതരണം ചെയ്തു."
english_title: "Umbrellas and study materials were distributed to around students. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119050/umbrellas-and-study-materials-were-distributed-to-around-students"
published_at: "2023-06-02T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a023c7bfaf_cgchvchn.jpg"
keywords: []
---

#  80 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കുടകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

> **Lead Summary:** **മാനന്തവാടി:** ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ മാനന്തവാടി ടീം കനിവിന്റെ സഹകരണത്തോടെ തലശ്ശേരി വെളിച്ചം ചാരിറ്റബിള്‍ സൊസൈറ്റി അയനിയാറ്റില്‍ കോളനിയിലെ 80 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കുടകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ശിഹാബ്, അശോകന്‍ കല്ലി, സുധി, റെജി, ഹരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**മാനന്തവാടി:** ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ മാനന്തവാടി ടീം കനിവിന്റെ സഹകരണത്തോടെ തലശ്ശേരി വെളിച്ചം ചാരിറ്റബിള്‍ സൊസൈറ്റി അയനിയാറ്റില്‍ കോളനിയിലെ 80 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കുടകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ശിഹാബ്, അശോകന്‍ കല്ലി, സുധി, റെജി, ഹരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

കനിവിന്റെ നേതൃത്വത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കഴിഞ്ഞ മാസം ഒന്നാം വാര്‍ഷികം ആഘോഷിച്ച കനിവ് വാര്‍ഷികത്തോടനുബന്ധിച്ച് 4 പേര്‍ക്ക് വീല്‍ചെയറുകളും, 5 പേര്‍ക്ക് വാക്കറുകള്‍,, രണ്ട് പേര്‍ക്ക് എയര്‍ ബെഡുകള്‍, കിടപ്പു രോഗികള്‍ക്കുള്ള ഡയപ്പറുകളും മറ്റും നല്‍കിയിരുന്നു.

കൂടാതെ ഭൂരിഭാഗം ദിവസങ്ങളിലും അംഗങ്ങള്‍ രക്തദാന രംഗത്തും സജീവമാണ്. കുഴിനിലത്തും, പടിഞ്ഞാറത്തറയിലുള്ള രോഗികള്‍ക്ക് ധന സഹായം നല്‍കിയതോടൊപ്പം   മരണ വീടുകളുലേക്ക് ആവശ്യമായ സാധനങ്ങളും കനിവ് നല്‍കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119050/umbrellas-and-study-materials-were-distributed-to-around-students)