---
title: "ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക്പത്തു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. "
english_title: "The accused in the case of rape of a tribal girl was sentenced to ten years rigorous imprisonment and a fine of Rs. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119054/the-accused-in-the-case-of-rape-of-a-tribal-girl-was-sentenced-to-ten-years-rigorous-imprisonment-and-a-fine-of-rs"
published_at: "2023-06-02T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a04bfba13b_fhgjkl.jpg"
keywords: []
---

# ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക്പത്തു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 

> **Lead Summary:** **കല്‍പ്പറ്റ: **ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക്പത്തു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുഞ്ഞോം ഉദിരചിറ പുത്തന്‍ വീട്ടില്‍ ഷിജിന്‍കുമാര്‍ എന്ന ഉണ്ണി നെയാണ് കല്‍പ്പറ്റ സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി എസ്.കെ അനില്‍കുമാര്‍ (സ്‌പെഷ്യല്‍ ജഡ്ജ് ) പരമാവധി ശിക്ഷയായ 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ഐ.പി.സി 342 ഐ.പി.സി 376 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

## Article Content

**കല്‍പ്പറ്റ: **ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക്പത്തു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുഞ്ഞോം ഉദിരചിറ പുത്തന്‍ വീട്ടില്‍ ഷിജിന്‍കുമാര്‍ എന്ന ഉണ്ണി നെയാണ് കല്‍പ്പറ്റ സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി എസ്.കെ അനില്‍കുമാര്‍ (സ്‌പെഷ്യല്‍ ജഡ്ജ് ) പരമാവധി ശിക്ഷയായ 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ഐ.പി.സി 342 ഐ.പി.സി 376 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

2018 ല്‍ തൊണ്ടര്‍നാട് പോലീസ് 82/2018 ക്രൈം നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.ആദിവാസി വിഭാഗത്തിലെ ദുര്‍ബല വിഭാഗമായ പെണ്‍കുട്ടി പ്രതിയുടെ വീടിനു മുന്നില്‍ വയലില്‍ ചപ്പ് പറിച്ചു കൊണ്ടിരിക്കെ പ്രതി ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മെഡിക്കല്‍ പരിശോധനകളിലും ഫോറന്‍സിക് പരിശോധനകളിലും  ബലാത്സംഗം നടന്നതായി പൂര്‍ണ്ണമായും തെളിയുകയായിരുന്നു.

പ്രതി ഷിജിന്‍കുമാറിനെ മാനന്തവാടി സബ്ബ് ജയിലിലേക്ക് മാറ്റി. ഇവിടെ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകും. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബബിത . ജി ഹാജരായി. അഞ്ചു വര്‍ഷത്തിനു ശേഷമാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119054/the-accused-in-the-case-of-rape-of-a-tribal-girl-was-sentenced-to-ten-years-rigorous-imprisonment-and-a-fine-of-rs)