---
title: "കർണ്ണാടകയിൽ നിന്നും മരലോറികൾ സമരക്കാർ കൂട്ടുപുഴയിൽ തടഞ്ഞു."
english_title: "The protesters stopped the lorries from Karnataka at Kotupuzha.m "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119057/the-protesters-stopped-the-lorries-from-karnataka-at-kotupuzham"
published_at: "2023-06-02T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a0a70da86d_jbkmnijnjk.jpg"
keywords: []
---

# കർണ്ണാടകയിൽ നിന്നും മരലോറികൾ സമരക്കാർ കൂട്ടുപുഴയിൽ തടഞ്ഞു.

> **Lead Summary:** > **കൂട്ടുപഴ:** ടിംബർ ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ കേരള ജൂൺ 1 മുതൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി കർണ്ണാടകയിൽ നിന്നും മരം കയറ്റിവരുന്ന ലോറികൾ ഇന്നലെ രാവിലെ മുതൽ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽവച്ച് ടിംബർ ലോറി ഡ്രൈവർമാർ തടഞ്ഞു. “ഓപ്പറേഷൻ ഓവർലോഡ്” കോടതി നിയമത്തിന്റെ പേരിൽ ഭീമമായ പിഴക്കൊപ്പം ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദ് ചെയ്യുന്നു നടപടികൾക്കെതിരെ കണ്ണൂർ ജില്ലയിൽ മെയ് 25 മുതൽ സമരം ആരംഭിച്ചിരുന്നു.

## Article Content

> **കൂട്ടുപഴ:** ടിംബർ ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ കേരള ജൂൺ 1 മുതൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി കർണ്ണാടകയിൽ നിന്നും മരം കയറ്റിവരുന്ന ലോറികൾ ഇന്നലെ രാവിലെ മുതൽ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽവച്ച് ടിംബർ ലോറി ഡ്രൈവർമാർ തടഞ്ഞു. “ഓപ്പറേഷൻ ഓവർലോഡ്” കോടതി നിയമത്തിന്റെ പേരിൽ ഭീമമായ പിഴക്കൊപ്പം ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദ് ചെയ്യുന്നു നടപടികൾക്കെതിരെ കണ്ണൂർ ജില്ലയിൽ മെയ് 25 മുതൽ സമരം ആരംഭിച്ചിരുന്നു.

സമരത്തെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും സമരം പരാജയപ്പെടുത്താൻ ചില ശക്തികൾ ശ്രമിക്കുന്നതിന്റെ ഭാഗമായി ആണ് ലോറികൾ എത്തിയത് എന്നും. ഇന്ന് തിരുവനന്തപുരത്ത് വച്ച് എം.വി. ഗോവിന്ദൻ മാസ്റ്ററുമായി സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ, പ്ലൈവുഡ് ഓണേഴ്സ് അസോസിയേഷൻ, തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി ചർച്ച നടക്കുമെന്നും.

ചർച്ചയുടെ തീരുമാനം വരുന്നതുവരെ കർണാടകയിൽ നിന്നും മരം കയറ്റി വരുന്ന വാഹനങ്ങൾ അതിർത്തിയിൽ തടയുമെന്ന് ടിംബർ ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ കേരളയുടെ കണ്ണൂർ ജില്ല സെക്രട്ടറി ഷംസുദ്ദീൻ ഉളിക്കൽ, പ്രസിഡണ്ട് ഗോപിനാഥൻ എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119057/the-protesters-stopped-the-lorries-from-karnataka-at-kotupuzham)