ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു.

ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു.
Jun 2, 2023 09:15 PM | By Daniya

ആറളം: ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ഒരാഴ്ച മുൻപ് ആറളം ഫാമിലെ കാർഷിക മേഖലയിൽ അവശനിലയിൽ കണ്ട കുട്ടിയാനയാണ് ഫാം മൂന്നാം ബ്ലോക്കിൽ ചെരിഞ്ഞത്. ആറളം ഫാം കാര്‍ഷിക മേഖലയിലെ ബ്ലോക്ക് മൂന്നിനും നാലിലുമായാണ് ഒരാഴ്ച്ച മുൻപ് അവശതയിൽ ഈ കുട്ടിയാനയെ കാണുന്നത്. തുടർന്ന് വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഉള്ള സംഘം ഇതിനെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഫാമിലെ വിവിധ ബ്ലോക്കുകളിലും പുഴക്കരയിലുമായി കുട്ടിയാന അവശനിലയിലും സഞ്ചരിച്ചിരുന്നു.

കൂടാതെ പുഴയിൽ ഇറങ്ങി വെള്ളം ഉൾപ്പെടെ കുടിച്ചിരുന്നു. എന്നാൽ വായിൽ കാഴ്ചയിൽ പരിക്കുപറ്റിയതായും കണ്ടിരുന്നു. അടുത്തുപോകുന്ന ആളുകളെ കുട്ടിയാന ഓടിക്കുന്നത് കൊണ്ട് തന്നെ അതിനെ പിടികൂടി ചികിത്സിക്കുവാൻ സാധിച്ചിട്ടില്ല. മയക്കുവെടി വെച്ച് പിടികൂടിയാൽ അതിന്റെ ജീവന് തന്നെ ഭീഷണി തീർക്കുന്ന സാഹചര്യവും ആയിരുന്നു നിലനിന്നത്. കഴിഞ്ഞ രണ്ടു ദിവസമായി കുട്ടിയാനയെ കുറിച്ച് യാതൊരു വിവരവും കിട്ടീട്ടിരുന്നില്ല. എന്നാൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയുടെ ജഡം കണ്ടത്.തുടർന്ന് വനവകുപ്പ് അധികൃതർ സ്ഥലത്തെത്തി.

Kutiyana, found in poor condition in Aralam farm, fell down.

Next TV

Related Stories
വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 29, 2024 10:01 PM

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ...

Read More >>
മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

Apr 29, 2024 09:45 PM

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ ആക്രമണം

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാർഡിന് നേരെ...

Read More >>
ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

Apr 29, 2024 09:20 PM

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ

ഉഷ്ണ തരംഗം; തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം പ്രധാനം; മാർഗനിർദേശങ്ങൾ...

Read More >>
സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

Apr 29, 2024 09:10 PM

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു...

Read More >>
ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

Apr 29, 2024 08:49 PM

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം. ഹസൻ

ജയരാജൻ ബോംബ് പൊട്ടിക്കുമെന്ന് ഭയന്ന് പിണറായി പിന്മാറി; എം.എം....

Read More >>
ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

Apr 29, 2024 08:33 PM

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ്...

Read More >>
Top Stories