---
title: "സ്‌കൂളുകളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. "
english_title: "Educational materials were distributed in schools. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119099/educational-materials-were-distributed-in-schools"
published_at: "2023-06-02T23:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a31835bb4d_fdzvgvfxvd.jpg"
keywords: []
---

# സ്‌കൂളുകളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 

> **Lead Summary:** **ഇരിട്ടി:** സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ ഭാഗമായി എസ്.എസ്.എഫ് ആറളം സെക്ടര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലയിലെ ഏഴ് സ്‌കൂളുകളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂളുകളിലെ നിര്‍ധനരായ നൂറോളം കുട്ടികള്‍ക്കാണ് ബാഗ്അടങ്ങുന്ന എജ്്യഗിഫ്റ്റ് വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം കീഴ്പള്ളി ഇടവേലി ഗവ. എല്‍. പി. സ്‌കൂളില്‍ എസ്.എസ്.എഫ് ഡിവിഷന്‍ പ്രസിഡന്റ് അഡ്വ. മിദ്‌ലാജ് സഖാഫി സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ഉബൈദ്ഹുമൈദി, സഹല്‍പാലപ്പുഴ, മിസ്ബഹ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് എസ്.എസ്.എഫ് സെക്ടര്‍ കമ്മിറ്റി എജ്യുഗിഫ്റ്റ് പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

**ഇരിട്ടി:** സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ ഭാഗമായി എസ്.എസ്.എഫ് ആറളം സെക്ടര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലയിലെ ഏഴ് സ്‌കൂളുകളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂളുകളിലെ നിര്‍ധനരായ നൂറോളം കുട്ടികള്‍ക്കാണ് ബാഗ്അടങ്ങുന്ന എജ്്യഗിഫ്റ്റ് വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം കീഴ്പള്ളി ഇടവേലി ഗവ. എല്‍. പി. സ്‌കൂളില്‍ എസ്.എസ്.എഫ് ഡിവിഷന്‍ പ്രസിഡന്റ് അഡ്വ. മിദ്‌ലാജ് സഖാഫി സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ഉബൈദ്ഹുമൈദി, സഹല്‍പാലപ്പുഴ, മിസ്ബഹ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് എസ്.എസ്.എഫ് സെക്ടര്‍ കമ്മിറ്റി എജ്യുഗിഫ്റ്റ് പദ്ധതി നടപ്പിലാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119099/educational-materials-were-distributed-in-schools)