---
title: "ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്  2400.06 അടിയിലെത്തി"
english_title: "Idukky dam water level"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11911/idukky-dam-water-level"
published_at: "2021-11-21T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6199b7d34f508_images - 2021-11-14T150448.575.jpeg"
keywords: []
---

# ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്  2400.06 അടിയിലെത്തി

> **Lead Summary:** **തൊടുപുഴ : **ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2400.06 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള ഇന്നലെ തുറന്ന ഒരു ഷട്ടര്‍ രാത്രി തന്നെ അടച്ചിരുന്നു. സെക്കന്റില്‍ 80,000 ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ നിന്നും പുറത്തേക്കൊഴുക്കിയത്. റൂള്‍ കര്‍വില്‍ മാറ്റം വന്നതോടെ ഇടുക്കി ഡാമിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു.

## Article Content

**തൊടുപുഴ : **ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2400.06 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള ഇന്നലെ തുറന്ന ഒരു ഷട്ടര്‍ രാത്രി തന്നെ അടച്ചിരുന്നു. സെക്കന്റില്‍ 80,000 ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ നിന്നും പുറത്തേക്കൊഴുക്കിയത്. റൂള്‍ കര്‍വില്‍ മാറ്റം വന്നതോടെ ഇടുക്കി ഡാമിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു.

ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. നിലവിലെ ഡാമിന്റെ ജലനിരപ്പ് 141.05 അടിയിലെത്തി. 338 ഘനയടി വെള്ളമാണ് സ്പില്‍വേ വഴി ഒഴുക്കുന്നത്. ഈ അളവും കുറച്ചേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11911/idukky-dam-water-level)