---
title: "ഒഡീഷ അപകടം: 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ"
english_title: "Train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119134/train"
published_at: "2023-06-03T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647abd3465da1_Screenshot_20230603-093812_Facebook.jpg"
keywords: []
---

# ഒഡീഷ അപകടം: 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ

> **Lead Summary:** **ഭുവനേശ്വർ : **ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസ് എന്നിവയാണ് കേരളത്തിൽ നിന്നും റദ്ദാക്കിയ ട്രെയിനുകൾ. രാജ്യവ്യാപകമായി 39 ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

## Article Content

**ഭുവനേശ്വർ : **ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസ് എന്നിവയാണ് കേരളത്തിൽ നിന്നും റദ്ദാക്കിയ ട്രെയിനുകൾ. രാജ്യവ്യാപകമായി 39 ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

സിൽച്ചർ-തിരുവനന്തപുരം, ദിബ്രുഗർ-കന്യാകുമാരി, ഷാലിമാർ-തിരുവനന്തപുരം ജൂൺ 2 ന് പുറപ്പെട്ട പറ്റ്ന-എറണാകുളം എക്സ്പ്രസും വഴി തിരിച്ചു വിട്ടുതായി റെയിൽവേ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119134/train)