---
title: "ലോക സൈക്കിള്‍ദിനം ജൂണ്‍ മൂന്നിന്"
english_title: "Cycle"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119146/cycle"
published_at: "2023-06-03T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ac9319b8f0_images_-_2023-06-03T103113.091.jpeg"
keywords: []
---

# ലോക സൈക്കിള്‍ദിനം ജൂണ്‍ മൂന്നിന്

> **Lead Summary:**  ജൂണ്‍ മൂന്ന് ലോക സൈക്കിള്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി ബോധവല്‍ക്കരണ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു.

## Article Content

 ജൂണ്‍ മൂന്ന് ലോക സൈക്കിള്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി ബോധവല്‍ക്കരണ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു.

ആരോഗ്യത്തിന് സൈക്കിള്‍ എന്നതാണ് ഇത്തവണത്തെ സൈക്കിള്‍ദിന സന്ദേശം. രാവിലെ ഏഴ് മണിക്ക് കലക്ടറേറ്റ് പരിസരത്ത് തുടങ്ങുന്ന റാലി രാമചന്ദ്രന്‍ കടന്നപ്പളളി എം എല്‍ എ ഫ്ളാഗ് ഓഫ് ചെയ്യും. കണ്ണൂര്‍ സൈക്ലിങ് ക്ലബിലെ അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ റാലിയുടെ ഭാഗമാകും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119146/cycle)