---
title: "കൊട്ടിയൂർ തീർത്ഥാടകർക്ക് അന്നദാനമൊരുക്കി സേവാഭാരതി"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119197/kottiyoor"
published_at: "2023-06-03T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ae4e636419_IMG-20230603-WA0221.jpg"
keywords: []
---

# കൊട്ടിയൂർ തീർത്ഥാടകർക്ക് അന്നദാനമൊരുക്കി സേവാഭാരതി

> **Lead Summary:** **കൊട്ടിയൂർ**: ഉത്സവത്തിനായി പോകുന്ന തീർത്ഥാടകർക്കായി അന്നദാനമൊരുക്കുകയാണ് കണ്ണവം - കോളയാട് യൂനിറ്റുകളിലെ സേവാഭാരതി പ്രവർത്തകർ. കണ്ണവം 17-ാം മൈൽ എടയാറിൽ ആരംഭിച്ച അന്നദാന പന്തലിൽ പാചക കലയുടെ കുലപതി പഴയിടം മോഹനൻ നമ്പൂതിരി ഉത്ഘാടനം നിർവഹിച്ചു. ഇന്ന് മുതൽ ജൂൺ 24 വരെയാണ് അന്നദാനം നിശ്ചയിച്ചിട്ടുള്ളത്. രജീഷ് പുതുശ്ശേരി അദ്ധ്യക്ഷനായി.

## Article Content

**കൊട്ടിയൂർ**: ഉത്സവത്തിനായി പോകുന്ന തീർത്ഥാടകർക്കായി അന്നദാനമൊരുക്കുകയാണ് കണ്ണവം - കോളയാട് യൂനിറ്റുകളിലെ സേവാഭാരതി പ്രവർത്തകർ. കണ്ണവം 17-ാം മൈൽ എടയാറിൽ ആരംഭിച്ച അന്നദാന പന്തലിൽ പാചക കലയുടെ കുലപതി പഴയിടം മോഹനൻ നമ്പൂതിരി ഉത്ഘാടനം നിർവഹിച്ചു. ഇന്ന് മുതൽ ജൂൺ 24 വരെയാണ് അന്നദാനം നിശ്ചയിച്ചിട്ടുള്ളത്. രജീഷ് പുതുശ്ശേരി അദ്ധ്യക്ഷനായി.

ജില്ലാ സെക്രട്ടറി ടി.പി. രാജീവൻ സേവാ സന്ദേശം നൽകി. വൽസൻ തില്ലങ്കേരി, റിട്ട.ഡി.വൈ.എസ്.പി. അശോകൻ ചമ്പാടൻ, എ.ടി. അലി ഹാജി, എം.എം. തോമസ്സ് , കെ.കെ. ദിനേശൻ , വി.ബാലകൃഷ്ണൻ , അഡ്വ: രാഗ , എം.ഷീന, എം.ടി. രജീഷ്, സി.എം. സജേഷ് , അഡ്വ: ജി. ശാന്തിനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119197/kottiyoor)