---
title: "അവരവരുടെ ഉള്ളിലേക്കുള്ള യാത്രകളായി ഹജ്ജ് തീർത്ഥാടനത്തെ മാറ്റണം: മുഖ്യമന്ത്രി"
english_title: "Pinaryi vijyan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119247/pinaryi-vijyan"
published_at: "2023-06-03T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b0ce5ebb71_Screenshot_2023-06-03-15-12-23-38_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അവരവരുടെ ഉള്ളിലേക്കുള്ള യാത്രകളായി ഹജ്ജ് തീർത്ഥാടനത്തെ മാറ്റണം: മുഖ്യമന്ത്രി

> **Lead Summary:** അവരവരുടെ ഉള്ളിലേക്കുള്ള യാത്രകളായി ഹജ്ജ് തീർത്ഥാടനത്തെ മാറ്റണമെന്നും എങ്കിലേ ആത്മവിമർശനവും മാനസികാവാബോധത്തിലേക്കുള്ള സഞ്ചാരവും സാധ്യമാകൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

## Article Content

അവരവരുടെ ഉള്ളിലേക്കുള്ള യാത്രകളായി ഹജ്ജ് തീർത്ഥാടനത്തെ മാറ്റണമെന്നും എങ്കിലേ ആത്മവിമർശനവും മാനസികാവാബോധത്തിലേക്കുള്ള സഞ്ചാരവും സാധ്യമാകൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹജ്ജ് തീർത്ഥാടനം കണ്ണൂർ വിമാനത്താവളത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാവും. വടക്കേ മലബാറിന്റെ ഹജ്ജ് തീർത്ഥാടകർക്ക് സൗകര്യപ്രദമായ വിമാനത്താവളമാണ് കണ്ണൂർ. ഹജ്ജിന്റെ ആദ്യഘട്ടമാണിത്. വരും വർഷങ്ങളിൽ തീർത്ഥാടകരുടെ എണ്ണം കൂടും. അതിനനുസരിച്ച് ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കും മുഖ്യമന്ത്രി പറഞ്ഞു.

ഹജ്ജ് തീർത്ഥാടനത്തിൽ മാത്രമല്ല മറ്റ് എല്ലാമേഖലകളിലും സർക്കാരിന്റെ കരുതൽ സ്പർശമുണ്ട്. അത് അങ്ങനെ തന്നെ തുടരുന്നതിനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നത്. അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119247/pinaryi-vijyan)