---
title: "സി.പി.ഐ കൊടിമരവും പ്രചരണ ബോര്‍ഡും എടുത്ത് കൊണ്ടുപോയി നശിപ്പിച്ചെന്ന പരാതിയില്‍ രണ്ടു പേർ ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119269/thaliparamba"
published_at: "2023-06-03T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b1b2f15bc2_Screenshot_2023-06-03-16-14-50-02_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സി.പി.ഐ കൊടിമരവും പ്രചരണ ബോര്‍ഡും എടുത്ത് കൊണ്ടുപോയി നശിപ്പിച്ചെന്ന പരാതിയില്‍ രണ്ടു പേർ ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

> **Lead Summary:** സി.പി.ഐ കൊടിമരവും പ്രചരണ ബോര്‍ഡും എടുത്ത് കൊണ്ടുപോയി നശിപ്പിച്ചെന്ന പരാതിയില്‍ രണ്ടു പേർ ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കഴിഞ്ഞ മെയ് 19നാണ് കരിപ്പൂലിൽ സ്ഥാപിച്ച സി.പി.ഐ കൊടിമരവും പ്രചരണ ബോര്‍ഡും എടുത്ത് കൊണ്ടുപോയി നശിപ്പിച്ചത്.

## Article Content

സി.പി.ഐ കൊടിമരവും പ്രചരണ ബോര്‍ഡും എടുത്ത് കൊണ്ടുപോയി നശിപ്പിച്ചെന്ന പരാതിയില്‍ രണ്ടു പേർ ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കഴിഞ്ഞ മെയ് 19നാണ് കരിപ്പൂലിൽ സ്ഥാപിച്ച സി.പി.ഐ കൊടിമരവും പ്രചരണ ബോര്‍ഡും എടുത്ത് കൊണ്ടുപോയി നശിപ്പിച്ചത്.

തുടർന്ന് പുലര്‍ച്ചെ 1 മണിയോടെ രണ്ടു പേർ കൊടിയും ബോർഡും എടുത്തു കൊണ്ടു പോകുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം സി.പി.ഐ പ്രവർത്തകർ പരാതി നൽകിയിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പൊലിസ് കേസെടുത്തത്. അഖില്‍രാജ്, ജിഷ്ണു എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കരിപ്പൂല്‍ സ്വദേശി എം. രാജീവ് കുമാറാണ് പരാതി നൽകിയിരുന്നത്. കരിപ്പൂല്‍ പ്രദേശത്ത് ലഹളയുണ്ടാക്കണമെന്ന ഉദ്യേശത്തോടുകൂടി ഇരുവരും എടുത്ത് കൊണ്ടുപോയി നശിപ്പിച്ചതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119269/thaliparamba)