---
title: "കോഴിക്കോട് മലാപറമ്പ് ഡോക്ടർ ദമ്പതിമാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി"
english_title: "Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119277/kozhikode"
published_at: "2023-06-03T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b1fe1d990c_Screenshot_2023-06-03-16-39-36-84_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കോഴിക്കോട് മലാപറമ്പ് ഡോക്ടർ ദമ്പതിമാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്**: മലാപറമ്പില്‍ ദമ്പതികള്‍ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി. ഡോക്ടര്‍ രാം മനോഹറിനെയും ഭാര്യയെയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നും മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും പൊലീസ് പറയുന്നു. മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

## Article Content

**കോഴിക്കോട്**: മലാപറമ്പില്‍ ദമ്പതികള്‍ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി. ഡോക്ടര്‍ രാം മനോഹറിനെയും ഭാര്യയെയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നും മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും പൊലീസ് പറയുന്നു. മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

ഇരുവരും നിത്യ രോഗികളായിരുന്നു. ഫീനോ ബാര്‍ബിറ്റോണ്‍ എന്ന ഗുളിക അധികം കഴിച്ചതാണ് മരണ കാരണം. ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തുകയാണ്. വീടിനുള്ളില്‍ നിന്നുതന്നെയാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് മെഡിക്കല്‍ കോളേജ് എ സി പി സുദര്‍ശന്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119277/kozhikode)