---
title: "ടിംബർ ലോറി ഡ്രൈവേസ് അസോസിയേഷൻ പണിമുടക്ക് പിൻവലിച്ചു."
english_title: "Timber Lorry Driveways Association calls off strike. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119306/timber-lorry-driveways-association-calls-off-strike"
published_at: "2023-06-03T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b49e5accd2_hg_kj.jpg"
keywords: []
---

# ടിംബർ ലോറി ഡ്രൈവേസ് അസോസിയേഷൻ പണിമുടക്ക് പിൻവലിച്ചു.

> **Lead Summary:** **ഇരിട്ടി: **മെയ്‌ 1 മുതൽ ടിമ്പർ ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി നടത്തുന്ന പണിമുടക്ക് പിൻവലിച്ചു. പണിമുടക്ക് സംബന്ധിച്ച് ടിമ്പർ മർച്ചന്റ് അസോസിയേഷനും, പ്ലൈവുഡ് അസോസിയേഷന്റെയും നേതൃത്വത്തിൽ CPM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റരുടെ ശ്രദ്ധയിൽ ഡ്രൈവർമാർ അനുഭവിക്കുന്ന പ്രയാസങ്ങൾ കൊണ്ടുവരികയും,അദ്ദേഹം അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന്‌ അറിയിക്കുകയും ചെയ്തു.

## Article Content

**ഇരിട്ടി: **മെയ്‌ 1 മുതൽ ടിമ്പർ ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി നടത്തുന്ന പണിമുടക്ക് പിൻവലിച്ചു. പണിമുടക്ക് സംബന്ധിച്ച് ടിമ്പർ മർച്ചന്റ് അസോസിയേഷനും, പ്ലൈവുഡ് അസോസിയേഷന്റെയും നേതൃത്വത്തിൽ CPM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റരുടെ ശ്രദ്ധയിൽ ഡ്രൈവർമാർ അനുഭവിക്കുന്ന പ്രയാസങ്ങൾ കൊണ്ടുവരികയും,അദ്ദേഹം അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന്‌ അറിയിക്കുകയും ചെയ്തു.

തുടർന്ന് ഡ്രൈവേഴ്സ് അസോസിയേഷനുമായി, പ്ലൈവുഡ് അസോസിയേഷനും, ടിമ്പർ മെർച്ചന്റ് അസോസിയേഷനും സംയുക്ത ചർച്ച നടത്തുകയും ലൈസൻസ് റദ്ദ് ചെയ്യുന്ന വിഷയത്തിൽ ഹൈകോടതിയിൽ യോജിച്ച് പോകുവാനും തെക്കൻ മേഖലയിലെ വിഷയങ്ങൾ പത്ത് ദിവസത്തിനകം പെരുമ്പാവൂരിൽ നിന്ന് ചർച്ച ചെയ്ത് പരിഹരിക്കാനും യോഗത്തിൽ തീരുമാനം ആയി. തുടർന്ന് സമരം പിൻവലിക്കുന്നതായി ടിമ്പർ ഡ്രൈവേഴ്സ് യൂണിയൻ അറിയിച്ചു.

പ്ലൈവുഡ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ പ്രസിഡന്റുമായ ടി.പി. നാരായണന്റെ നേതൃത്വത്തിൽ ടിമ്പർ മെർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ വക്കച്ചൻ പുല്ലാട്ട്, ട്രഷറർ സി.എച്ച്. മുനീർ, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ വി. റാസിഖ്, ടിമ്പർ ലോറി ഡ്രൈവേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി സുനിൽ ടി തോമസ്, രക്ഷധികാരി Rev. Fr വിനോദ് പി അലക്സ് ചെങ്ങന്നൂർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.ഷമീർ, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ടി. ഗോപിനാഥൻ , സെക്രട്ടറി ഷംസുദ്ദീൻ ഉളിക്കൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119306/timber-lorry-driveways-association-calls-off-strike)